Asianet News MalayalamAsianet News Malayalam

തമിഴകത്ത് രജനികാന്തിന്റെ വേട്ടയ്യൻ നിര്‍ണായക കളക്ഷൻ മറികടന്നു, മുന്നില്‍ ഇനി ആ ചിത്രം മാത്രം

നിര്‍ണായകമായ സംഖ്യ വേട്ടയ്യൻ മറികടന്നുവെന്ന് കളക്ഷൻ റിപ്പോര്‍ട്ട്.

Actor Rajinikanths Vettaiyan Tamil collection report out hrk
Author
First Published Oct 17, 2024, 3:29 PM IST | Last Updated Oct 17, 2024, 3:29 PM IST

തമിഴകത്തിനറെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 250  കോടി രൂപയോളം നേടിയിട്ടുണ്ട്. തമിഴ്‍നാട്ടില്‍ മാത്രമായി ചിത്രം നെറ്റ് കളക്ഷനില്‍ നിര്‍ണായകമായ നേട്ടത്തിലെത്തിയിരിക്കുകയാണ്. തമിഴ്‍നാട്ടില്‍ നിന്ന് ചിത്രം 200 കോടി ക്ലബിലെത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇനി വിജയ്‍യുടെ ദ ഗോട്ടിന്റെ കളക്ഷനാണ് വേട്ടയ്യന് മുന്നിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്.  തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം 2024ല്‍ രണ്ടാം സ്ഥാനത്താണ് എന്നും റിപ്പോര്‍ട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ദ ഗോട്ടാണ്. റിലീസിന് വിജയ്‍യുടെ ദ ഗോട്ടിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 126 കോടി രൂപ എന്നാണ്.

സംവിധാനം ടി ജെ ജ്ഞാനവേലാണെന്നത് ചിത്രത്തില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

മാസായിട്ടാണ് രജനികാന്ത് വേട്ടയ്യൻ എന്ന ചിത്രത്തില്‍ ഉള്ളതെന്ന പ്രത്യേകതയുണ്ട്. വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പ്രകടനത്തികവാല്‍ വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമാകുന്നു.

Read More: തിയറ്ററില്‍ കാണാൻ തിരക്ക്, ഒടുവില്‍ ഒടിടി റിലീസ് മാറ്റി, മലയാളി നടിയുടെ ചിത്രം സര്‍പ്രൈസ് ഹിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios