ഇത്രയും കുഞ്ഞന്‍ സ്‌കോര്‍ ഇന്ത്യന്‍ പിച്ചില്‍ ആദ്യം! രോഹിത്തിനും സംഘത്തിനും മോശം റെക്കോര്‍ഡ്

46ന് പുറത്തായതോടെ ഒരു മോശം റെക്കോര്‍ഡും ഇന്ത്യയെ തേടിയെത്തി. ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോറാണിത്.

unwanted record for india after low in bengaluru

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ 46 റണ്‍സിന് പുറത്തായിരുന്നു ഇന്ത്യ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് പേരെ പുറത്താക്കിയ വ്യല്യം ഒറൗര്‍ക്കെയുമാണ് തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടി യശസ്വി ജയ്‌സ്വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി. 

46ന് പുറത്തായതോടെ ഒരു മോശം റെക്കോര്‍ഡും ഇന്ത്യയെ തേടിയെത്തി. ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോറാണിത്. മാത്രമല്ല, ഇന്ത്യയില്‍ ഏതൊരു ടീമിന്റെയും കുഞ്ഞന്‍ സ്‌കോറാണിത്. 2021ല്‍ ന്യൂസിലന്‍ഡ് 62 റണ്‍സിന് പുറത്തായത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്ന് മുംബൈയിലായിരുന്നു മത്സരം. 1987ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ 75 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 2008 അഹമ്മദാബാദില്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 76 റണ്‍സിന് പുറത്തായതും പട്ടികയിലുണ്ട്. 2015ല്‍ ഇന്ത്യക്കെതിരെ നാഗ്പൂരില്‍ 79 റണ്‍സിന് ദക്ഷിണാഫ്രിക്കയും കൂടാരം കയറി.

എടാ, പിന്നെ ഇങ്ങനെയൊന്നുമല്ലെടാ! ന്യൂസിലന്‍ഡിനെതിരെ വിക്കറ്റ് വലിച്ചെറിഞ്ഞ രോഹിത്തിന് ട്രോള്‍ -വീഡിയോ

ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോര്‍ കൂടിയാണിത്. 2020ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിക്കെതിരെ ഇന്ത്യ 36 റണ്‍സിന് പുറത്തായിരുന്നു. 1974ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 42 റണ്‍സിന് പുറത്തായതാണ് ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍. ഇപ്പോള്‍ ബെംഗളൂരുവിലേത് മൂന്നാമതായി പട്ടികയില്‍ ഇടം പിടിച്ചു. 1947ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 58 റണ്‍സിന് പുറത്തായതും പട്ടികയില്‍ ഉള്‍പ്പെടും. 1952ല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ 58 റണ്‍സിനും ഇന്ത്യ മടങ്ങിയിരുന്നു. 

തോരാമഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യദിനം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നേരത്തെ മത്സരം ആരംഭിക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് മുമ്പെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരേണ്ടതുണ്ട്. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെ ഇറങ്ങുന്ന ന്യൂസിലന്‍ഡിന് രചിന്‍ രവീന്ദ്രയുടെ ഫോമിലാണ് പ്രതീക്ഷ.

Latest Videos
Follow Us:
Download App:
  • android
  • ios