Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചത് 40 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള 50 എഐ ബോട്ടുകൾ; റിപ്പോർട്ട്


വെറും 50 ബോട്ടുകള്‍. പക്ഷേ ഉപയോക്താക്കളായി ഉള്ളത് ലോകമെങ്ങുനിന്നുമുള്ള 40 ലക്ഷത്തോളം പേര്‍. ഒരൊറ്റ ക്ലിക്കില്‍ ഒരു ചിത്രം ലോകമെങ്ങും എത്തുന്നു.

Women s deepfake videos were produced by 50 AI bots with more than 40 lakh users according to a report
Author
First Published Oct 17, 2024, 3:38 PM IST | Last Updated Oct 17, 2024, 3:38 PM IST


നാല്പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള വെറും 50 ബോട്ടുകള്‍ ചേര്‍ന്നാണ് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ഒരു ടെലഗ്രാം ബോട്ട് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയെന്ന്  ഡീപ്ഫേക്ക് വിദഗ്ധന്‍ ഹെന്‍റി അജ്‍ഡർ കണ്ടെത്തി, നാല് വർഷത്തിന് ശേഷമണ് പുതിയ വെളിപ്പെടുത്തല്‍. വെറും അമ്പത് ബോട്ടുകളിലായി 40 ലക്ഷം ഉപയോക്താക്കളിലേക്ക് ഇത്തരം നഗ്നചിത്രങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയത്. അതേസമയം ഈ 50 ബോട്ടുകളും ഇപ്പോഴും സജീവമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

ഈ ബോട്ടുകള്‍ ഉപയോഗിച്ച് യഥാർത്ഥ ജീവിതത്തിലെ ആളുകളുടെ നഗ്ന ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടു. മൂന്നോ നാലോ ക്ലിക്കുകള്‍ക്കുള്ളില്‍ ഫോട്ടോഗ്രാഫുകള്‍ എഡിറ്റ് ചെയ്യാന്‍ ഈ ബോട്ടുകള്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഇത് വസ്ത്രങ്ങളില്ലാത്ത രൂപങ്ങളും ലൈംഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള ദൃശ്യങ്ങളും എഐയുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുന്നു. രണ്ട് ബോട്ടുകൾക്ക് പ്രതിമാസം 4,00,000 -ത്തോളം ഉപയോക്താക്കളും 14 ഓളം ബോട്ടുകൾക്ക് 1,00,000 -ല്‍ കൂടുതൽ വരിക്കാരുമാണ് ഉള്ളതെന്നും ടെലഗ്രാം കമ്മ്യൂണിറ്റികളെ കുറിച്ചുള്ള വയർഡിന്‍റെ വിശകലനം ചൂണ്ടിക്കാട്ടുന്നു. 

ഡീപ്ഫേക് പോണോഗ്രഫി; 'അനുസരിക്കാത്ത' ടെലിഗ്രാമിനെ പൂട്ടാന്‍ തെക്കൻ കൊറിയയും

കുട്ടികളെ പോലും വെറുതെ വിടാത്ത ബോട്ടുകള്‍ ഉയർത്തുന്ന സാഹചര്യം ഭയാനകമാണെന്നാണ് ഹെന്‍റി അജ്‍ഡർ വിശേഷിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്ന ബോട്ടുകൾ  പെണ്‍കുട്ടികളെയും യുവതികളെയും സ്ത്രീകളെയും ചൂഷണം ചെയ്യാനാണ് ഉപയോഗിക്കപ്പെടുന്നത്. ഇത് ലൈംഗികതയെ അടിസ്ഥാനമാക്കിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ 40 % വിദ്യാർത്ഥിനികളും അവരുടെ പഠന സ്ഥാപനങ്ങളിൽ ഡീപ്ഫേക്കുകൾക്ക് വിധേയരായതായി സെന്‍റർ ഫോർ ഡെമോക്രസി ആൻഡ് ടെക്നോളജി അടുത്തിടെ നടത്തിയ മറ്റൊരു സർവേ റിപ്പോർട്ട് അവകാശപ്പെട്ടു. ഇത് ഇത്തരം ബോട്ടുകളിലേക്ക് കൂടുതല്‍ ആളുകളെത്താന്‍ കാരണമായി. അതേസമയം ഈ ബോട്ടുകള്‍ സമൂഹത്തില്‍ പ്രത്യേകിച്ചും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ തീരാത്ത ദുരിതമാണ് തീര്‍ത്തതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

മക്രോണുമായി സൗഹൃദം പക്ഷേ, രഹസ്യങ്ങള്‍ ഒളിപ്പിച്ച് ടെലഗ്രാം, ഒടുവില്‍ പാവേൽ ദുറോവ് അറസ്റ്റിൽ

പരസ്പര സമ്മതത്തോടെയല്ലാതെ സ്വകാര്യ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും പങ്കുവയ്ക്കപ്പെടുന്നതും ഇരകളില്‍ മായാത്ത മുറിവുകളാണ് സൃഷ്ടിക്കുന്നത്. ഇത് മാനസിക പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുന്നെന്ന്, യുകെയിലെ ഏറ്റവും വലിയ ഗാർഹിക പീഡന സംഘടനയായ റെഫ്യൂജിൽ നിന്നുള്ള എമ്മ പിക്കറിംഗ് പറഞ്ഞതായി വയർഡ് വിശദീകരിച്ചു. അതേസമയം കുറ്റവാളികളെ കണ്ടെത്താന്‍ ഭരണകൂടങ്ങളുമായി സഹകരിക്കില്ലെന്ന ടെലഗ്രാം നയം പലപ്പോഴും കുറ്റവാളികളെ സ്വതന്ത്രരായി നടക്കാന്‍ സഹായിക്കുന്നു.  യുഎസില്‍ ഡീപ്ഫേക്ക് അക്കൗണ്ടബിലിറ്റി ആക്റ്റ് പോലുള്ള ചില നിയമനിർമ്മാണങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ നടപടികൾ ഇത്തരം ബോട്ടുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ഫലപ്രദമാണോയെന്ന സംശയവും ഉയര്‍ത്തപ്പെട്ടു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ടെലഗ്രാം ചില ബോട്ടുകളെ നീക്കം ചെയ്തെങ്കിലും തൊട്ട് പിന്നാലെ പുതിയവ ഉയര്‍ന്നുവന്നത് ഈ രംഗത്തെ ശക്തമായ കുറ്റവാളി സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. 

എക്സിന് പൂട്ടിട്ട് ബ്രസീലില്‍ ജസ്റ്റിസ് മോറൈസിന്‍റെ 'ഇന്‍റർനെറ്റിന്‍റെ ശുദ്ധികലശം'

Latest Videos
Follow Us:
Download App:
  • android
  • ios