'സാധാരണഗതിയിൽ അത് സിക്സ് അടിക്കേണ്ട പന്ത്, കോലി ബൗൾഡാവുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു', മിച്ചൽ സാന്‍റ്നർ

ന്യൂസിലന്‍ഡിന് 301 റണ്‍സിന്‍റെ സുരക്ഷിത ലീഡുണ്ടെങ്കിലും കിവീസ് ബാറ്റിംഗ് നിരയ്ക്ക് ഇനിയും ഏറെ ചെയ്യാനുണ്ടെന്നും സാന്‍റ്നര്‍

Usually you bowl those, they go for Six, Mitchell Santner on delivery that dismissed Virat Kohli

പൂനെ:ന്യൂസിലന്‍ഡിനെതിരായ പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലി താനെറിഞ്ഞ ഫുള്‍ടോസില്‍ ക്ലീന്‍ ബൗള്‍ഡാവുന്നത് കണ്ട് ശരിക്കും അത്ഭുതപ്പെട്ടുവെന്ന് കിവീസ് സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നര്‍. സാധാരണഗതിയില്‍ അത്തരം ഫുള്‍ടോസുകള്‍ അദ്ദേഹം നഷ്ടമാക്കുന്നത് അല്ല. എന്നാല്‍ എന്‍റെ ആ പന്ത്  കോലിയുടെ സ്റ്റംപിളക്കിയപ്പോള്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടു. വായുവില്‍ വേഗതകുറഞ്ഞ പന്തായിരുന്നു അത്. സാധാരണഗതിയില്‍ അത്തരം പന്തുകള്‍ സിക്സാവേണ്ടതാണെന്നും രണ്ടാം ദിവസത്തെ കളിക്കുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സാന്‍റ്നര്‍ പറഞ്ഞു.

ന്യൂസിലന്‍ഡിന് 301 റണ്‍സിന്‍റെ സുരക്ഷിത ലീഡുണ്ടെങ്കിലും കിവീസ് ബാറ്റിംഗ് നിരയ്ക്ക് ഇനിയും ഏറെ ചെയ്യാനുണ്ടെന്നും സാന്‍റ്നര്‍ വ്യക്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ കൂടുതല്‍ ആക്രമണോത്സുകതയോടെ ബാറ്റ് ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ 300 റണ്‍സിന്‍റെ ലീഡ് അത്ര സുരക്ഷിതമല്ല.വലിയ ലീഡെടുത്താല്‍ ബൗളര്‍മാരുടെ സമ്മര്‍ദ്ദം കുറയുമെന്നും സാന്‍റ്നര്‍ വ്യക്തമാക്കി.

ഷമിയും കുല്‍ദീപും മായങ്കും പുറത്താവാൻ കാരണം പരിക്ക്, ഹർഷിത് റാണ ഗംഭീറിന്‍റെ സെലക്ഷൻ; നിതീഷ് റെഡ്ഡിക്ക് ലോട്ടറി

ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 259 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഇന്ത്യ 156 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ന്യൂസിലന്‍ഡിനായി ഏഴ് വിക്കറ്റെടുത്ത് തിളങ്ങിയത് സാന്‍റ്നറായിരുന്നു. 153 റണ്‍സിന്‍റെ ലീഡുമാ. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് ശേഷിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 301 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 300ന് മുുകളിലുള്ള വിജയലക്ഷ്യം അടിച്ചെടുക്കുക എന്നത് ഇന്ത്യക്ക് എളുപ്പമാവില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios