മാസ്കറ്റ് ഹോട്ടലിൽ ഒക്ടോബർ 26-ന് കേക്ക് മിക്സിങ്

ഒക്ടോബർ 26 ന് വൈകുന്നേരം 3:00 ന്, മാസ്കറ്റ് ഹോട്ടൽ ലോബിയിൽ കേക്ക് മിക്സിങ്...

mascot hotel Thiruvananthapuram cake mixing for Christmas

മാസ്കറ്റ് ഹോട്ടലിൽ കേക്ക് മിക്സിങ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 26 ന് വൈകുന്നേരം 3:00 ന്, മാസ്കറ്റ് ഹോട്ടൽ ലോബിയിൽ കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ ഐഎഎസിന്റെ സാന്നിധ്യത്തിൽ, കെ.ടി. ഡി. സി ചെയർമാൻ പി കെ ശശി കേക്ക് മിക്സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു. 

ക്രിസ്തുമസ്സിന് വളരെ മുൻപ് കാർഷിക വിളവെടുപ്പിന്റെ ആരംഭം കുറിച്ചുകൊണ്ട് 17-ാം നൂറ്റാണ്ടിൽ ആരംഭിച്ചതാണ് കേക്ക് മിക്സിങ് ചടങ്ങ്. ശ്രദ്ധയോടെ തെരഞ്ഞെടുത്ത ഒൻപതോളം ചേരുവകൾ ഉൾപ്പെടുത്തിയാണ് മാസ്കറ്റ് ഹോട്ടലിൽ ക്രിസ്തുമസ് കേക്ക് മിശ്രിതം തയ്യാറാക്കുന്നത്. കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഫിഗ്, ബ്ലാക്ക് കറൻറ്, തുടങ്ങിയവ കൃത്യമായ അളവിൽ ചേർത്താണ് കേക്ക് മിശ്രിതം തയാറാക്കുന്നത്. ഇങ്ങനെ കലർത്തിവച്ച ഉണക്കപ്പഴങ്ങളുടെ കൂട്ട്, പ്ലം കേക്ക്, പുഡ്ഡിംഗ് എന്നിവ തയ്യാറാക്കുവാനായി പിന്നീട് ഉപയോഗപ്പെടുത്തുന്നു. കേക്ക് മിശ്രിതത്തിന്റെ കാലപ്പഴക്കം കൂടുന്നത് അനുസരിച്ച് അവ ചേർത്ത് ഉണ്ടാക്കുന്ന കേക്കുകളുടെ രുചി വർദ്ധിക്കുന്നു .  

മാസ്കറ്റ് ഹോട്ടലിലെ ലോബിയിൽ നിന്ന് രുചിയും ഗുണവുമേറിയ കേക്കുകൾ ഡിസംബർ 20 മുതൽ ലഭിക്കുന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios