സിംബാബ്‌വെക്കെതിരായ തോല്‍വി, പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായോ?; ഇനിയുള്ള സാധ്യതകള്‍
നെതര്‍ലന്‍ഡ്സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെ ആണ് പാക്കിസ്ഥാന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഈ മൂന്ന് കളികളും ജയിക്കുക എന്നതാണ് പാക്കിസ്ഥാന് സെമിയിലെത്താനുള്ള ആദ്യപടി. എന്നാല്‍ ഈ കളികളില്‍ ജയിച്ചാല്‍ മാത്രം പാക്കിസ്ഥാന് സെമിയിലെത്താനാവില്ല.
പെര്‍ത്ത്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഉറപ്പായും സെമിയിലെത്തുമെന്ന് പ്രവചിക്കപ്പെട്ട ടീമാണ് പാക്കിസ്ഥാന്‍. മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ദരുമെല്ലാം പാക്കിസ്ഥാന് സെമിയില്‍ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ സൂപ്പര്‍ 12ല്‍ ആവേശപ്പോരില്‍ ആദ്യം ഇന്ത്യക്കെതിരെയും പിന്നാലെ സിംബാബ്‌വെക്കെതിരെയും അപ്രതീക്ഷിതമായി തോറ്റതോടെ പാക്കിസ്ഥാന്‍ സെമി പോലും കാണാതെ പുറത്താകുമെന്ന ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍റെ സെമി സാധ്യതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നെതര്‍ലന്‍ഡ്സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെ ആണ് പാക്കിസ്ഥാന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഈ മൂന്ന് കളികളും ജയിക്കുക എന്നതാണ് പാക്കിസ്ഥാന് സെമിയിലെത്താനുള്ള ആദ്യപടി. എന്നാല്‍ ഈ കളികളില്‍ ജയിച്ചാല്‍ മാത്രം പാക്കിസ്ഥാന് സെമിയിലെത്താനാവില്ല. വമ്പന്‍ ജയം നേടണമെന്ന് മാത്രമല്ല, മറ്റ് ടീമുകളുടെ മത്സരഫലങ്ങളെയും ആശ്രയിച്ചെ ഇനി പാക്കിസ്ഥാന് മുന്നേറാനാവു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ആദ്യ രണ്ട് കളികളില്‍ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോറ്റ ഇന്ത്യയുടെ അതേ അവസ്ഥയിലാണിപ്പോള്‍ പാക്കിസ്ഥാന്‍.
സിംബാബ്‌വെക്കെതിരായ തോല്‍വി; ഞെട്ടല്‍ മാറാതെ മുന്‍ പാക് താരങ്ങള്‍, സിംബാബ്‌വെക്ക് അഭിനന്ദനപ്രവാഹം
അതുകൊണ്ടുതന്നെ പാക്കിസ്ഥാന് ഇനിയുള്ള കളികളെല്ലാം ജയിക്കുന്നതനൊപ്പം മറ്റ് ടീമുകളുടെ ഫലങ്ങളും അനുകൂലമാകണെമന്ന് പ്രതീക്ഷയോടെ കാത്തിരിക്കാന്‍ മാത്രമെ കഴിയു. അതില്‍ ഏറ്റവും പ്രധാനം ഞായറാഴ്ച പെര്‍ത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടമാണ്. രണ്ട് കളികളില്‍ രണ്ട് ജയവുമായി നാലു പോയന്‍റുള്ള ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. സിംബാബ്‌വെക്കെതിരായ ഉറച്ച ജയം മഴ കൊണ്ടുപോയതിനാല്‍ ദക്ഷിണാഫ്രിക്കക്ക് രണ്ട് കളികളില്‍ മൂന്ന് പോയന്‍റാണുളളത്.
രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് ഇനി ഇന്ത്യയെയും പാക്കിസ്ഥാനെയും നെതര്‍ലന്‍ഡ്സിനെയുമാണ് നേരിടാനുള്ളത്. ഇതില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കണമെന്നായിരിക്കും പാക്കിസ്ഥാന്‍ ആഗ്രഹിക്കുക. ഞായറാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയും ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് നെതര്‍ലന്‍ഡ്സിനെതിരെ ജയിച്ചാലും അഞ്ച് പോയന്‍റേ പരമാവധി നേടാനാവു.
മിസ്റ്റര്‍ ബീന്‍ പരാമര്‍ശം; സിംബാബ്‌വെ പ്രസിഡന്‍റിന്‍റെ വായടപ്പിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി
ശേഷിക്കുന്ന എല്ലാ മത്സരവും ജയിച്ചാല്‍ പാക്കിസ്ഥാന് ആറ് പോയന്‍റാവും. അങ്ങനെ ദക്ഷിണാഫ്രിക്കയെ പിന്തള്ളി പാക്കിസ്ഥാന് ഗ്രൂപ്പിലെ രണ്ടാമന്‍മാരായി സെമിയിലെത്താമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്ക മാത്രം തോറ്റാല്‍ പാക്കിസ്ഥാന് സെമിയിലെത്താന്‍ കഴിയില്ല എന്നതാണ് മറ്റൊരു കാര്യം. ദക്ഷിണാഫ്രിക്കക്കൊപ്പം സിംബാബ്‌വെ ഇന്ത്യക്കും നെതര്‍ലന്‍ഡ്സിനും ബംഗ്ലാദേശിനുമെതിരായ കളികളില്‍ തോല്‍ക്കണം. ബംഗ്ലാദേശ് ആകട്ടെ ഗ്രൂപ്പില്‍ ഒരു മത്സരം കൂടി തോല്‍ക്കുകയും വേണം. ഈ കണക്കുകളൊക്കെ ശരിയായാലെ പാക്കിസ്ഥാന് സെമിയിലെത്താനാവു.
ഗ്രൂപ്പിലെ ഇനിയുള്ള മത്സരക്രമം ഇങ്ങനെ
October 30 — Bangladesh vs Zimbabwe, Netherlands vs Pakistan and India vs South Africa
November 2 — Zimbabwe vs Netherlands and India vs Bangladesh
November 3 — Pakistan vs South Africa
November 6 — South Africa vs Netherlands, Pakistan vs Bangladesh and India vs Zimbabwe