Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക, പുതിയ നായകൻ

ധനഞ്ജയ ഡിസില്‍വയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഏകദിന ടീം നായകന്‍ കുശാല്‍ മെന്‍ഡിസിനെ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിലനിര്‍ത്തുമോ എന്ന കാര്യം ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Sri Lanka Announce Squad For T20I Series Against India, Charith Asalanka to lead
Author
First Published Jul 23, 2024, 2:45 PM IST | Last Updated Jul 23, 2024, 2:45 PM IST

കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെയും പുതിയ നായകനെയും പ്രഖ്യാപിച്ച് ശ്രീലങ്ക. വാനിന്ദു ഹസരങ്കക്ക് പകരം ചരിത് അസലങ്കയായിരിക്കും ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ശ്രീലങ്കയെ നയിക്കുക. ടി20 ലോകകപ്പില്‍ ശ്രീലങ്കക്ക് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹസരങ്ക ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.  

ഈ വര്‍ഷം ആദ്യം ബംഗ്ലാദേശിനെതിരായ രണ്ട് ടി20 മത്സരങ്ങളില്‍ അസലങ്ക ശ്രീലങ്കയെ നയിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായിരുന്ന അസലങ്ക ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ജാഫ്ന കിംഗ്സിനെ ഈ സീസണില്‍ കിരീട നേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന നിലയിലും മികവ് കാട്ടിയിരുന്നു. പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തതിനൊപ്പം ടി20 പരമ്പരക്കുള്ള 16 അംഗ ടീമിനെയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ദിനേശ് ചണ്ടിമല്‍ ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ചാമിന്ദു വിക്രമസിങ്കെ ആണ് ടീമിലെ പുതുമുഖം.

ശ്രീജേഷിന്‍റെ പുതിയ റോൾ ഒളിംപിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ പരിശീലകന്‍

ധനഞ്ജയ ഡിസില്‍വയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഏകദിന ടീം നായകന്‍ കുശാല്‍ മെന്‍ഡിസിനെ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിലനിര്‍ത്തുമോ എന്ന കാര്യം ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച കാൻഡിയിലാണ് ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. ടി20 പരമ്പരക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇന്നലെ രാത്രിയോടെ ശ്രീലങ്കയിലെത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണും ടി20 ടീമിലുണ്ട്.

ചരിത് അസലങ്ക (ക്യാപ്റ്റൻ), പാത്തും നിസങ്ക, കുസൽ ജനിത് പെരേര, അവിഷ്‌ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, ദിനേഷ് ചണ്ഡിമൽ, കമിന്ദു മെൻഡിസ്, ദസുൻ ഷനക, വാനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ചാമിന്ദു വിക്രമാസിംഗെ മതീഷ പതിരാന, നുവാന്‍ തുഷാര,  ദുഷ്മന്ത ചമീര, ബിനുര ഫെർണാണ്ടോ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios