Asianet News MalayalamAsianet News Malayalam

ഗവ. ഗസ്റ്റ് ഹൗസുകളുടെ വാടക വർധിപ്പിച്ചു; എസി മുറികളുടെ വാടക കുത്തനെ കൂട്ടി, ഉത്തരവിറക്കി ടൂറിസം വകുപ്പ്

ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ എസി മുറികളുടെ വാടക ഇരട്ടിയായി വര്‍ധിപ്പിച്ചു. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പ്. 

Tourism department has increased the rent of guest houses in state massive increase in rate of AC rooms yathrinivas
Author
First Published Oct 18, 2024, 9:04 AM IST | Last Updated Oct 18, 2024, 9:04 AM IST

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിച്ചു. എസി മുറികളുടെ വാടക നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും ടൂറിസം വകുപ്പിറക്കി. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം. നിരക്ക് വര്‍ധനവോടെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ഉള്‍പ്പെടെ ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും യാത്രി നിവാസുകളിലും മുറിയെടുക്കാൻ ഇനി തുക കൂടുതൽ ചിലവഴിക്കേണ്ടിവരും. 

2013നുശേഷം ഗസ്റ്റ് ഹൗസുകളുടെയും യാത്രി നിവാസുകളുടെയും കോണ്‍ഫറന്‍സ് ഹാളുകളുടെയും കേരള ഹൗസുകളുടെയും നിരക്ക് പുനക്രമീകരിച്ചിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ടാണ് നടപടി. ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് ഡയറക്ടര്‍ നൽകി ശുപാര്‍ശ പ്രത്യേക സമിതി പരിഗണിച്ചശേഷമാണ് നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.  

കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴികെയുള്ള സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളുടെയും കേരള ഹൗസുകളുടെയും നിരക്കിലാണ് മാറ്റം വരുത്തിയത്.എസി മുറികളുടെ നിരക്കിൽ ഇരട്ടിയിലധികം രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.  ഓരോ സ്ഥലത്തെയും ഗസ്റ്റ് ഹൗസുകളിലെ നിരക്ക് വര്‍ധനവിലും വ്യത്യാസമുണ്ട്.

ഒരോയിടത്തും എസി മുറിയുടെ നിരക്കിൽ  800 രൂപ മുതൽ 1200 രൂപയിലധികം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ എസി സിംഗിള്‍ മുറിയുടെ നിരക്ക് 700 രൂപയിൽ നിന്ന് 1200 രൂപയായും എസി ഡബിള്‍ റൂമിന്‍റെ നിരക്ക് 1000 രൂപയിൽ നിന്ന് 1800 രൂപയായും എസി സ്യൂട്ട് മുറിയുടെ നിരക്ക് 2000 രൂപയിൽ നിന്ന് 3300 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

'സഖാവേ... എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കും'; രാഹുൽ നേതാക്കളുടെ പെട്ടി തൂക്കിയെന്ന് പി സരിൻ

ഷാഫി പറമ്പിലിനെ വേട്ടയാടരുത്, ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്ന് രാഹുൽ; 'പാലക്കാട് സിപിഎം-ബിജെപി ഡീൽ'

Latest Videos
Follow Us:
Download App:
  • android
  • ios