Asianet News MalayalamAsianet News Malayalam

മുഹമ്മദ് സിറാജ് വേണമെങ്കില്‍ ഓഫ് സ്പിന്നും എറിയുമെന്ന് രോഹിത് ശര്‍മ, അത് നടക്കില്ലെന്ന് അമ്പയര്‍

 515 റണ്‍സുമായി വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ നാലിന് 158 എന്ന നിലയിലാണ് ക്രീസ് വിട്ടത്.

Rohit Sharma says to Umpire Mohammed Siraj ready to bowl spin, But Umpire denies
Author
First Published Sep 22, 2024, 10:43 AM IST | Last Updated Sep 22, 2024, 10:43 AM IST

ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം അവസാനം മത്സരം വെളിച്ചക്കുറവ് മൂലം നേരത്തെ നിര്‍ത്തിവെച്ചപ്പോള്‍ ഗ്രൗണ്ടിലുണ്ടായത് രസകരമായ നിമിഷങ്ങള്‍. മുഹമ്മദ് സിറാജ് പന്തെറിഞ്ഞുകൊണ്ടിരുന്നപ്പോഴായിരുന്നു അമ്പയര്‍ വെളിച്ചം പരിശോധിക്കാനായി ലൈറ്റ് മീറ്റര്‍ പുറത്തെടുത്തത്. എന്നാല്‍ കളിക്കാനുള്ള വെളിച്ചമില്ലെന്നും കളി തുടരാനാവില്ലെന്നും അമ്പയര്‍ റോ‍ഡ് ടക്കറും റിച്ചാര്‍ഡ് കെറ്റില്‍ബറോയും രോഹിത്തിനെ അറയിച്ചപ്പോഴാണ് രോഹിത് എന്നാല്‍ സ്പിന്നര്‍മാരെ മാത്രം ബൗള്‍ ചെയ്യിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.

സിറാജിന്‍റെ ഓവര്‍ പൂര്‍ത്തിയാകാതിരുന്നതിനാല്‍ ബാക്കിയുള്ള പന്തുകള്‍ സിറാജ് ഓഫ് സ്പിന്‍ എറിയുമെന്നും രോഹിത് അമ്പയറോട് പറഞ്ഞു. എന്നാല്‍ അതു നടക്കില്ലെന്നും സ്പിന്നര്‍മാര്‍ക്ക് പന്തെറിയാനുള്ള വെളിച്ചം പോലുമില്ലെന്നും അമ്പയര്‍ അറിയിച്ചതോടെയാണ് മൂന്നാം ദിനത്തിലെ കളി അവസാനിപ്പിച്ചത്.  515 റണ്‍സുമായി വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ നാലിന് 158 എന്ന നിലയിലാണ് ക്രീസ് വിട്ടത്.

പ്രമുഖരില്‍ പലരെയും കൈവിടും; ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തുക ഈ 5 താരങ്ങളെയെന്ന് റിപ്പോര്‍ട്ട്

രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് നന്നായിട്ടാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ സാകിര്‍ ഹസന്‍ (33) - ഷദ്മാന്‍ ഇസ്ലാം (35) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സാക്കിറിനെ പുറത്താക്കി ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ ഷദ്മാന്‍ ഇസ്ലാമിനെ ആര്‍ അശ്വിനും തിരിച്ചയച്ചു. തുടര്‍ന്നെത്തിയ മൊമിനുല്‍ ഹഖ് (13), മുഷ്ഫിഖുര്‍ റഹീം (13) എന്നിവരെയും അശ്വിന്‍ തന്നെ മടക്കിയതോടെ 146-4ലേക്ക് വീണു. പിന്നീടെത്തിയ ഷാക്കിബ് അല്‍ ഹസന്‍ ക്യാപ്റ്റണ്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോക്കൊപ്പം ക്രീസില്‍ നില്‍ക്കുമ്പോഴാണ് അമ്പയര്‍ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios