Asianet News MalayalamAsianet News Malayalam

നിനക്ക് ചേരുന്നത് ഈ സണ്‍ഗ്ലാസാണ്; സെഞ്ചുറിക്ക് പിന്നാലെ റിഷഭ് പന്തിന് കോലിയുടെ പ്രത്യേക സമ്മാനം - വീഡിയോ

റിഷഭ് പന്തും വിരാട് കോലിയും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

watch video rishabh pant and virat kohli shares fun moment while bangladesh batting
Author
First Published Sep 21, 2024, 8:11 PM IST | Last Updated Sep 21, 2024, 8:11 PM IST

ചെന്നൈ: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 514 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത് റിഷഭ് പന്ത് (109), ശുഭ്മാന്‍ ഗില്‍ (119) എന്നിവരുടെ പ്രകടനമായിരുന്നു. 515 റണ്‍സുമായി വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ നാലിന് 158 എന്ന നിലയിലാണ്. വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിന് ഇനിയും 357 റണ്‍സ് കൂടി വേണം. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (51), ഷാക്കിബ് അല്‍ ഹസന്‍ (5) എന്നിവരാണ് ക്രീസില്‍.

ഇതിനിടെ റിഷഭ് പന്തും വിരാട് കോലിയും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരം പുരോഗമിക്കുന്നതിനിടെ ഇരുവരും മൈതാനത്ത് സണ്‍ഗ്ലാസ് മാറ്റുന്നത് ക്യാമറകളില്‍ പതിഞ്ഞിരുന്നു. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. കോഹ്ലി തന്റെ സണ്‍ഗ്ലാസ് അഴിച്ച് പന്തിന് നേരെ നീട്ടി. ഒരു മടിയും കൂടാതെ പന്ത് തന്റെ കണ്ണട മാറ്റി കോലി തന്നത് മുഖത്ത് വെക്കുകയും ചെയ്തു. മാത്രമല്ല, പന്തിന്റേത് കോലിക്കും നല്‍കി. രസകരമായ വീഡിയോ കാണാം..

നേരത്തെ, 124 പന്തിലാണ് റിഷഭ് പന്ത് ആറാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി നേടിയതിന് പിന്നാലെ പന്ത് പുറത്തായി. മെഹ്ദി ഹസന്‍ മിറാസിനായിരുന്നു വിക്കറ്റ്.  13 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. പന്ത് പുറത്തായശേഷം ഷാക്കിബ് അല്‍ ഹസനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി 97ലെത്തിയ ഗില്‍ 161 പന്തിലാണ് സെഞ്ചുറി തികച്ചത്. 176 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ 10 ഫോറും നാലു സിക്‌സും പറത്തി. രാഹുല്‍ നാലു ബൗണ്ടറികളോടെ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഹസന്‍ മെഹ്മൂദിന് വിക്കറ്റൊന്നും നേടാനായില്ല.

സെഞ്ചുറിക്ക് പിന്നാലെ മികച്ച പ്രകടനവുമായി സഞ്ജു സാംസണ്‍! ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി വിജയപ്രതീക്ഷയില്‍

ആദ്യ സെഷനിലെ 28 ഓവറില്‍ 124 റണ്‍സാണ് ഗില്ലും പന്തും ചേര്‍ന്ന് അടിച്ചെടുത്തത്. നേരത്തെ 72 റണ്‍സില്‍ നില്‍ക്കെ ഷാക്കിബിന്റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ അനായാസ ക്യാച്ച് നജ്മുള്‍ ഹൊസൈന്‍ ഷാന്റോ നിലത്തിട്ടിരുന്നു. ശുഭ്മാന്‍ ഗില്‍ നല്‍കിയ അവസരം തൈജുള്‍ ഇസ്ലാമും കൈവിട്ടിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios