സ്ഥിരത പുലര്‍ത്തണം! ലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനം തോല്‍ക്കാനുണ്ടായ കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓാവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

rohit sharma on india loss against sri lanka in second odi

കൊളംബൊ: ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ 32 റണ്‍സിന്റെ വിജയമാണ് ശ്രീലങ്ക നേടിയത്. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓാവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തത്. 64 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇപ്പോള്‍ ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത്.

സ്ഥിരതയോടെ കളിച്ചില്ലെന്നാണ് രോഹിത് പറയുന്നത്. രോഹിത്തിന്റെ വാക്കുകള്‍... ''ഒരു കളി തോല്‍ക്കുന്നത് വേദനയാണ്. നമ്മള്‍ സ്ഥിരതയോടെ കളിക്കേണ്ടതുണ്ട്. ഇന്ന് അതിന് സാധിച്ചില്ല. അല്‍പ്പം നിരാശയുണ്ടെങ്കിലും ഇതൊക്കെ സംഭവിക്കുന്നു. ഇതുമായി പൊരുത്തപ്പെടുകയല്ലാതെ വേറെ വഴിയില്ല. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത് എളുപ്പമാകുമെന്ന് ഞങ്ങള്‍ക്ക് തോന്നി. ആറ് വിക്കറ്റ് നേടിയ ജെഫ്രി മികച്ച പ്രകടനം പുറത്തെടുത്തു. എനിക്ക് 65 റണ്‍സ് ലഭിക്കാന്‍ കാരണം ഞാന്‍ ബാറ്റ് ചെയ്ത രീതിയാണ്. ഞാന്‍ അങ്ങനെ ബാറ്റ് ചെയ്യുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. എന്റെ ഉദ്ദേശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിച്ചിന്റെ സ്വഭാവം ഞങ്ങള്‍ മനസിലാക്കുന്നു. മധ്യ ഓവറുകളില്‍ കളിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പവര്‍പ്ലേയില്‍ കഴിയുന്നത്ര എണ്ണം നേടാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. മധ്യ ഓവറുകളില്‍ ബാറ്റിംഗിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകും.'' രോഹിത് മത്സരശേഷം പറഞ്ഞു.

ഇന്ത്യ-ഇംഗ്ലണ്ട് ഹോക്കി മത്സരത്തിലേത് മോശം അംപയറിംഗ്! പരാതി ഉന്നയിച്ച് ഹോക്കി ഇന്ത്യ

കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് അവിഷ്‌ക ഫെര്‍ണാണ്ടോ (40), കമിന്ദു മെന്‍ഡിസ് (40), ദുനിത് വെല്ലാലഗെ (39) എന്നിവരുടെ ഇന്നിംഗ്സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios