രോഹിത്തിന് പിഴച്ചു, ഇനിയെല്ലാം ഓസീസിന്‍റെ കയ്യില്‍! ഇന്ത്യന്‍ നായകനെതിരെ ഇതിഹാസ താരം

പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ടാണ് ടോസ് നേടിയിട്ടും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിംഗ് തെരഞ്ഞെടുത്തത്.

matthew hayden says indian captain rohit took false decision in brisbane test

ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബ്രിസ്‌ബേനില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ടോസ് ലഭിച്ചിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തിരൂമാനം പിഴച്ചുവെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കി. മഴമൂലം ആദ്യ സെഷനില്‍ 13.2 ഓവര്‍ മാത്രം കളി നടന്നപ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. ഉസ്മാന്‍ ഖവാജ (19), നഥാന്‍ മക്‌സ്വീനി (4) എന്നിവരാണ് ക്രീസില്‍.

ഇപ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡനും രോഹിത്തിന്റെ തീരുമാനത്തിനെതിരെ സംസാരിക്കുകയാണ്. ''രോഹിത് തെറ്റായ തീരുമാനമാണെടുത്തതെന്ന് എനിക്ക് തോന്നുന്നു. ബ്രിസ്‌ബേനിലേത് ബാറ്റിംഗിന് യോജിച്ച വിക്കറ്റാണ്. ആദ്യ മൂന്ന് ദിവസങ്ങളില്‍ ഇവിടെ നല്ല രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കും. ബ്രിസ്‌ബേന്‍ ടെസ്റ്റ് പരമ്പരയുടെ ബാക്കി കാര്യങ്ങള്‍ കൂടി തീരുമാനിക്കും. ആനുകൂല്യം ഓസ്‌ട്രേലിയക്കാണ്.'' ഹെയ്ഡന്‍ വ്യക്തമാക്കി. മൂന്നാം ടെസ്റ്റ് നിര്‍ണായകമായേക്കാമെന്നും മെല്‍ബണില്‍ ഓസ്ട്രേലിയ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഹെയ്ഡന്‍ കൂട്ടിചേര്‍ത്തു. 

ബ്രിസ്‌ബേന്‍ ടെസ്റ്റ് വെള്ളത്തിലാകുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ; രണ്ടാം ദിനം മുടക്കാന്‍ മഴ എത്തില്ല, പക്ഷേ

പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ടാണ് ടോസ് നേടിയിട്ടും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിംഗ് തെരഞ്ഞെടുത്തത്. എന്നാല്‍ ആദ്യ മണിക്കൂറില്‍ പിച്ചില്‍ നിന്ന് പേസ് ബൗളര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചില്ല. അസാധാരണ ബൗണ്‍സോ സ്വിംഗോ ലഭിക്കാതിരുന്നതോടെ പേസര്‍ ജസ്പ്രീത് ബുമ്ര എവിടെ പന്തെറിഞ്ഞാലും സ്വിംഗ് ഇല്ലെന്ന് ആത്മഗതം പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു.

ടോസ് നേടിയിട്ടും ബൗളിംഗ് തെരഞ്ഞെടുക്കാനുള്ള രോഹിത്തിന്റെ തീരുമാനത്തില്‍ ഓസീസ് നായകന്‍ പാറ്റ് കമിന്‍സാവും ഏറ്റവുമധികം സന്തോഷിക്കുന്നതെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ ഫോക്‌സ് സ്‌പോര്‍ട്‌സിലെ കമ്മന്ററിയില്‍ പറഞ്ഞു. ടോസ് നഷ്ടമായതില്‍ കമിന്‍സ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. കാരണം, ബ്രിസ്‌ബേനിലെ ചരിത്രം അതാണെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി. വോണിന്റെ അഭിപ്രായത്തോട് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രണ്ടന്‍ ജൂലിയനും യോജിച്ചു. ടോസ് തോറ്റത് കമിന്‍സിന്റെ ഭാഗ്യമെന്നായിരുന്നു ജൂലിയന്റെ അഭിപ്രായം.

Latest Videos
Follow Us:
Download App:
  • android
  • ios