ഐപിഎല്‍ പ്രതിഫലത്തിലും 'തല'പ്പത്ത്; ധോണിക്ക് ചരിത്രനേട്ടം

2020ലെ ഐപിഎല്ലിന് മുന്‍പ് 137 കോടിയായിരുന്നു ധോണിയുടെ സമ്പാദ്യം. 2020ലെ സീസണ്‍ കഴിഞ്ഞതിന് പിന്നാലെ ഐപിഎല്ലില്‍ നിന്നുള്ള ധോണിയുടെ സമ്പാദ്യം 150 കോടി കടന്നു.

MS Dhoni becomes first cricketer to earn Rs 150 crore in IPL

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിക്ക് ചരിത്ര നേട്ടം. ഐപിഎല്ലില്‍ നിന്ന് മാത്രം പ്രതിഫലമായി 150 കോടി രൂപ സമ്പാദിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. 152 കോടി രൂപയാണ് ഇതുവരെ ഐപിഎല്ലില്‍ നിന്ന് മാത്രം പ്രതിഫലമായി ധോണി നേടിയത്.

2020ലെ ഐപിഎല്ലിന് മുന്‍പ് 137 കോടിയായിരുന്നു ധോണിയുടെ സമ്പാദ്യം. 2020ലെ സീസണ്‍ കഴിഞ്ഞതിന് പിന്നാലെ ഐപിഎല്ലില്‍ നിന്നുള്ള ധോണിയുടെ സമ്പാദ്യം 150 കോടി കടന്നു. 2008ലെ ആദ്യ ഐപിഎല്‍ സീസൺ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനാണ് ധോണി.  2008ലെ ആദ്യ ഐപിഎല്‍ ലേലത്തില്‍ ആറ് കോടി രൂപ നല്‍കിയാണ് ധോണിയെ ചെന്നൈ ടീമിലെത്തിച്ചത്. തുടര്‍ന്നുള്ള മൂന്ന് സീസണുകളിലും ആറ് കോടി തന്നെയായിരുന്നു ധോണിയുടെ പ്രതിഫലം.

2011 മുതല്‍ നിലനിര്‍ത്തുന്ന കളിക്കാരിലെ ആദ്യതാരത്തിനുള്ള പ്രതിഫലം ബിസിസിഐ 8 കോടിയായി ഉയര്‍ത്തി. ഇതോടെ 2011 മുതല്‍ 2013 വരെ ധോണിക്ക് 8.28 കോടി രൂപ പ്രതിഫലമായി ലഭിച്ചു. 2014ലെ മെഗാ താരലേലത്തില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പ്രതിഫലം ബിസിസിഐ വീണ്ടും 12 കോടിയായി ഉയര്‍ത്തി. പിന്നീടിത് 15 കോടിയാക്കി.

ഇടയ്ക്ക് ടീമിന് വിലക്ക് വന്നപ്പോള്‍ മാത്രമാണ് ധോണിചെന്നൈ ജേഴ്‌സിയില്‍ കളിക്കാന്‍ ഇറങ്ങാതിരുന്നത്. നിലവില്‍ 15 കോടി രൂപയാണ് സി എസ് കെ ധോണിക്ക് നല്‍കുന്ന പ്രതിഫലം. 146.6 കോടി രൂപയുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ രണ്ടും 143.2 കോടി രൂപയുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലി മൂന്നും സ്ഥാനത്താണ്.

Latest Videos
Follow Us:
Download App:
  • android
  • ios