തിരുവനന്തപുരത്ത് വളർത്തു നായയുമായി ഗുണ്ടയുടെ വിളയാട്ടം, 2 പേർക്ക് പരിക്ക്
പോമറേനിയൻ ഇനത്തിൽപ്പെട്ട നായയുമായി പ്രദേശവാസിയായ മണക്കാട്ടുവിളാകം സക്കീറിന്‍റെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറുകയായിരുന്നു. വീടിന്‍റെയുള്ളിൽ വെച്ചാണ് നായ സക്കീറിനെ കടിച്ചത്.
തിരുവനന്തപുരം : കഠിനംകുളത്ത് വളർത്ത് നായയുമായി ഗുണ്ടയുടെ വിളയാട്ടം. നായയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളി അടക്കം രണ്ട് പേർക്ക് പരിക്ക്. കമ്രാൻ എന്ന സമീറാണ് ആളുകളെ പട്ടിയെ കൊണ്ട് കടിപ്പിച്ചത്.
കഠിനംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറാണ് ഇന്ന് വൈകുന്നേരം ചിറക്കലിൽ വളർത്തുനായയുമായി പരിഭ്രാന്തി സൃഷ്ടിച്ചത്. പോമറേനിയൻ ഇനത്തിൽപ്പെട്ട നായയുമായി പ്രദേശവാസിയായ മണക്കാട്ടുവിളാകം സക്കീറിന്‍റെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറുകയായിരുന്നു. വീടിന്‍റെയുള്ളിൽ വെച്ചാണ് നായ സക്കീറിനെ കടിച്ചത്.
ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ
നായയുടെ കടിയേറ്റതിന് പിന്നാലെ സക്കീർ ആശുപത്രിയിലേക്കും സക്കീറിന്‍റെ പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും പോയി. ഈ സമയം പ്രതി സമീർ പെട്രോളുമായി മടങ്ങി എത്തി വീട്ടിന് മുന്നിൽ തീയിട്ടു. തുടർന്ന് അവിടെ നിന്ന് മടങ്ങിയ വഴിക്കാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശി അജയിനെയും നായ കടിച്ചത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
ദേശീയപാത നിർമാണത്തിനുള്ള ക്രെയിനിടിച്ച് കാൽനട യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്