ipl 2022 : അടിച്ചുതകര്‍ത്ത് ബ്ടലര്‍, പിന്തുണച്ച് ദേവ്ദത്ത്; കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് മികച്ച തുടക്കം

പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍. അഞ്ച് മത്സരങ്ങില്‍ ആറ് പോയിന്റാണ് അവര്‍ക്കുള്ളത്. കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്. രാജസ്ഥാനേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച കൊല്‍ക്കത്തയ്ക്കും ആറ് പോയിന്റാണുള്ളത്.

ipl 2022 good start for rajasthan royals against kolkata knight riders

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (KKR) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) മികച്ച തുടക്കം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് ഓവറില്‍  വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലര്‍ (36), ദേവ്ദത്ത് പടിക്കല്‍ (8) എന്നിവരാണ് ക്രീസില്‍. മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി അമന്‍ ഹകിം ഖാന് പകരം ശിവം മാവി ടീമിലെത്തി. കൊല്‍ക്കത്ത മൂന്ന് മാറ്റം വരുത്തി. കരുണ്‍ നായര്‍, ട്രന്റ് ബോള്‍ട്ട്, ഒബെദ് മക്കോയ് എന്നിവര്‍ ടീമിലെത്തി. സി വാന്‍ ഡര്‍ ഡസ്സന്‍, കുല്‍ദീപ് സെന്‍, ജയിംസ് നീഷം എന്നിവര്‍ പുറത്തായി. 

പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍. അഞ്ച് മത്സരങ്ങില്‍ ആറ് പോയിന്റാണ് അവര്‍ക്കുള്ളത്. കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്. രാജസ്ഥാനേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച കൊല്‍ക്കത്തയ്ക്കും ആറ് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ പിന്നിലാണ്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നു. കൊല്‍ക്കത്ത, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് വരുന്നത്. ടീമുകള്‍ അറിയാം...

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, റിയാന്‍ പരാഗ്, ട്രന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്: ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, ആന്ദ്രേ റസ്സല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
 

Latest Videos
Follow Us:
Download App:
  • android
  • ios