ഐപിഎല്‍ തീയതിയില്‍ വീണ്ടും ട്വിസ്റ്റിന് സാധ്യത; ഫൈനൽ മാറ്റിയേക്കും; അങ്ങനെയെങ്കില്‍ ചരിത്രം
പത്തിലേക്ക് മാറ്റിയാൽ ചരിത്രത്തിൽ ആദ്യമായി ഐപിഎൽ ഫൈനൽ ഞായറാഴ്ച അല്ലാത്ത ദിവസം നടക്കും
മുംബൈ: ഐപിഎൽ ഫൈനൽ നവംബർ എട്ടിൽ നിന്ന് 10ലേക്ക് മാറ്റാൻ ആലോചന. ദീപാവലി പരിഗണിച്ച് ടൂർണമെന്റ് നീട്ടണമെന്ന സ്റ്റാർ സ്‌പോർട്സിന്റെ അഭ്യർത്ഥന അടുത്ത ബിസിസിഐ ഗവേണിംഗ് കൗൺസിൽ ചർച്ച ചെയ്യും. പത്തിലേക്ക് മാറ്റിയാൽ ചരിത്രത്തിൽ ആദ്യമായി ഐപിഎൽ ഫൈനൽ ഞായറാഴ്ച അല്ലാത്ത ദിവസം നടക്കും. സെപ്റ്റംബർ 19 മുതൽ യുഎഇ യിലാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്.
ഓഗസ്റ്റ് 20ഓടെ യുഎഇയില്‍ എത്തുന്ന ടീമുകള്‍ക്ക് ഒരുമാസത്തെ പരിശീലനത്തിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. യുഎഇയിലേക്കുള്ള യാത്രക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ ബിസിസിഐ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 51 ദിവസത്തെ ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുക.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം വൈകിയതും ബിസിസിഐയുടെ തീരുമാനം നീളാന്‍ കാരണമായി. നേരത്തെ ഇന്ത്യയില്‍ തന്നെ ഒന്നോ രണ്ടോ വേദികളില്‍ മാത്രമായി ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചിരുന്നു.
ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു.
നടാഷ ആണ്‍കുഞ്ഞിന് ജന്മം നല്‍കി; കുട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ
വീരനായി വില്ലി; ആദ്യ ഏകദിനത്തില്‍ അയര്‍ലന്‍ഡിന്‍റെ കഥ കഴിച്ച് ഇംഗ്ലണ്ട്