ഐപിഎല്‍ ഏപ്രില്‍ 9 മുതല്‍ മെയ് 30വരെ ആറ് വേദികളില്‍
കൊവിഡിനെ തുടര്‍ന്ന 2020ലെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയിലാണ് നടത്തിയത്. ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ വേദികളിലായിരുന്നു മത്സരങ്ങള്‍.
മുംബൈ: ഐപിഎല്ലിന്‍റെ പതിനാലാം പതിപ്പ് ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് 30വരെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ആറ് വേദികളിലായിട്ടായിരിക്കും 52 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്‍റ് നടക്കുകയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദ്. ചെന്നൈ, ബെംഗലൂരു, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളായിരിക്കും മത്സരങ്ങള്‍ക്ക് വേദിയാവുക.
കൊവിഡിനെ തുടര്‍ന്ന 2020ലെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയിലാണ് നടത്തിയത്. ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ വേദികളിലായിരുന്നു മത്സരങ്ങള്‍.
ആറ് വേദികളിലായി മത്സരം ക്രമീകരിച്ചതിനെതിരെ ഹൈദരാബാദും പഞ്ചാബും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ ആറ് വേദികളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ തന്നെയാണ് ബിസിസിഐ തീരുമാനമെന്നാണ് സൂചന.
ആറ് വേദികളിലായിണ് മത്സരമെങ്കില്‍ രാജസ്ഥാനും ഹൈദരാബാദിനും പഞ്ചാബിനും ഹോം വേദികളില്‍ മത്സരം ഉണ്ടാവില്ല. അഹമ്മദാബാദ് രാജസ്ഥാന്‍റെ ഹോം വേദിയാവാനുള്ള സാധ്യതയുമുണ്ട്.