സികസറിടിച്ച് പന്ത് മുഖത്തുകൊണ്ട് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു; ഗ്രൗണ്ടിനും പുറത്തും ഹീറോ
മത്സരത്തിന് ശേഷം സഞ്ജു അവരുമായി സംസാരിക്കുന്നതും കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതുമാണ് വീഡിയോയില്‍.
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയിരുന്നു സഞ്ജു സാംസണ്‍ (56 പന്തില്‍ പുറത്താവാതെ 109) റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജു 56 പന്തുകള്‍ കളിച്ചു. ഒമ്പത് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഇതിലൊരു സിക്സ് മത്സരം കാണാനെത്തിയ യുവതിയുെട മുഖത്താണ് പതിച്ചത്. നിലത്ത് പിച്ച് ചെയ്തതിന് ശേഷമാണ് മുഖത്ത് കൊണ്ടെതെന്നുള്ളതുകൊണ്ട് കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.
വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് ഐസ്പാക്ക് വച്ചുകൊടുക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ശ്രദ്ധിക്കൂവെന്നും സഞ്ജു നിര്‍ദേശിക്കുന്നുമുണ്ടായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മത്സരത്തിന് ശേഷം സഞ്ജു അവരുമായി സംസാരിക്കുന്നതും കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതുമാണ് വീഡിയോയില്‍. ഒട്ടേറെ ആരാധകര്‍ സഞ്ജുവിനൊപ്പം സെല്‍ഫിയെടുക്കുന്നുമുണ്ട്. വീഡിയോ കാണാം...
ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനും സഞ്ജുവായി. സെഞ്ചുറിയോടെ ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടാണ് ആദ്യതാരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യം താരം കൂടിയാണ് സഞ്ജു. കൂടാതെ, ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.
ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായി സഞ്ജു മാറി. ആദ്യമായിട്ടാണ് ഐസിസി മുഴുവന്‍ അംഗത്വമുള്ള ഒരു ടീമിന്റെ രണ്ട് ബാറ്റര്‍മാര്‍ ഒരു ടി20 ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്നത്.