ഇന്ത്യ എയ്ക്ക് വേണ്ടി മോശം പ്രകടനം! എന്നിട്ടും നിതീഷ് കുമാര്‍ റെഡ്ഡി ടെസ്റ്റ് അരങ്ങേറ്റത്തിന്, കാരണമറിയാം

ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു നിതീഷ്. ഓസ്‌ട്രേലിയ എയ്‌ക്കെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല.

nitish kumar reddy set make debut for india in perth test

പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി യുവതാരം നിതീഷ് കുമാര്‍ റെഡ്ഡി അരങ്ങേറ്റം കുറിച്ചേക്കും. പേസ് ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുക. ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചില്‍ നിതീഷ് കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. 

നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു നിതീഷ്. ഓസ്‌ട്രേലിയ എയ്‌ക്കെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. ബാറ്റുകൊണ്ടും അത്ര മികച്ചതായിരുന്നില്ല താരത്തിന്റെ പ്രകടനം. ആദ്യ ഇന്നിംഗ്‌സില്‍ 16ന് പുറത്തായ താരം രണ്ടാം ഇന്നിംഗ്‌സില്‍ 38 റണ്‍സ് നേടി. ആദ്യ മത്സരത്തിലാവട്ടെ 0, 17 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ഒരു വിക്കറ്റ് മാത്രമാണ് നിതീഷ് വീഴ്ത്തിയത്. എന്നിരുന്നാലും താരത്തെ കളിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടീം മാനേജ്‌മെന്റ്.

സഞ്ജു ഷോ അവസാനിക്കുന്നില്ല, ഇനിയുള്ള കളി നാട്ടില്‍! കേരളത്തെ നയിച്ചേക്കും; മുഷ്താഖ് അലി ടി20ക്കുള്ള ടീം ഉടന്‍

നേരത്തെ, നാലാം പേസറായി പ്രസിദ്ധ് കൃഷ്ണയുടെ പേരും പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ ചെയ്യാനുള്ള കഴിവ് നിതീഷിന് ഗുണം ചെയ്യുകയായിരുന്നു. അതേസമയം, ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയുണ്ടാവില്ല. ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ തുടരുന്ന രോഹിത് ശര്‍മ ആദ്യ ടെസ്റ്റ് കളിക്കില്ല. പകരം ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുക. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ രോഹിത്തുണ്ടാവും.

രോഹിത് ഇല്ലെന്ന് ഉറപ്പിച്ചതോടെ ആരൊക്കെ ഓപ്പണ്‍ ചെയ്യുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരിശീലനത്തിനിടെ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതും ഇന്ത്യക്ക് തിരിച്ചടിയായി. ഗില്ലിനും ആദ്യ ടെസ്റ്റ് കളിക്കാനാവില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹര്യത്തില്‍ യശസ്വസി ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

Latest Videos
Follow Us:
Download App:
  • android
  • ios