കൊച്ചിയിൽ അവിവാഹിതരുടെ മഹാ സംഗമം, പ്രതിനിധികൾ എത്തിയത് കൊച്ചി, ആലപ്പുഴ, വരാപ്പുഴ രൂപതകളിൽ നിന്നും
രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിലാണ് സമ്മേളനം ഉത്ഘാടനം ചെയ്തത്
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) കൊച്ചി രൂപതയുടെ നേതൃത്വത്തിൽ അവിവാഹിതരുടെ മഹാ സംഗമം നടത്തി. കൊച്ചി, ആലപ്പുഴ , വരാപ്പുഴ രൂപതകളിൽ നിന്നുള്ള പ്രതിനിധികളാണ് അവിവാഹിതരുടെ മഹാ സംഗമത്തിൽ പങ്കെടുത്തത്. രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ സമ്മേളനം ഉത്ഘാടനം ചെയ്തു.
കെ എൽ സി എ രൂപത പ്രസിഡന്‍റ് പൈലി ആലുങ്കൽ അധ്യക്ഷനായി. ജീസ്സസ് യൂത്ത് കോർഡിനേറ്റർ ബോണി വലിയപറമ്പിൽ, ചവറ കൽചറൽ സെന്റർ കോർഡിനേറ്റർ ജോസഫ് സി മാത്യു എന്നിവർ ക്ലാസിന് നേതൃത്വം നല്കി. ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, ടി എ ഡാൽഫിൽ, സാബു കാനക്കാപ്പള്ളി, ഷാജു ആനന്ദശ്ശേരി, സിന്ധു ജസ്റ്റസ്, ഹെൻസൺ പോത്തം പള്ളി, വിദ്യ ജോജി, സെബാസ്റ്റിൻ കെ ജെ എന്നിവർ പ്രസംഗിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
വിശദവിവരങ്ങൾ ഇങ്ങനെ
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) ആണ് അവിവാഹിതരുടെ മഹാ സംഗമം നടത്തിയത്. കൊച്ചി രൂപതയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പട്ടത്. കൊച്ചി, ആലപ്പുഴ , വരാപ്പുഴ രൂപതകളിൽ നിന്നുള്ള പ്രതിനിധികളാണ് അവിവാഹിതരുടെ മഹാ സംഗമത്തിൽ പങ്കെടുത്തത്. രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ സമ്മേളനം ഉത്ഘാടനം ചെയ്തു. കെ എൽ സി എ രൂപത പ്രസിഡന്‍റ് പൈലി ആലുങ്കൽ അധ്യക്ഷനായി. ജീസ്സസ് യൂത്ത് കോർഡിനേറ്റർ ബോണി വലിയപറമ്പിൽ, ചവറ കൽചറൽ സെന്റർ കോർഡിനേറ്റർ ജോസഫ് സി മാത്യു എന്നിവർ ക്ലാസിന് നേതൃത്വം നല്കി. ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, ടി എ ഡാൽഫിൽ, സാബു കാനക്കാപ്പള്ളി, ഷാജു ആനന്ദശ്ശേരി, സിന്ധു ജസ്റ്റസ്, ഹെൻസൺ പോത്തം പള്ളി, വിദ്യ ജോജി, സെബാസ്റ്റിൻ കെ ജെ എന്നിവർ പ്രസംഗിച്ചു.