Asianet News MalayalamAsianet News Malayalam

സ്‌നേഹ് റാണയ്ക്ക് 10 വിക്കറ്റ്! ആധികാരികം ഇന്ത്യന്‍ വനിതകള്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര

ഇന്ത്യക്ക് വേണ്ട 37 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ മറകടന്നു. ഇന്ത്യക്ക് വേണ്ടി സ്‌നേഹ് റാണ രണ്ട് ഇന്നിംഗ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തി. 

Indian Womens won test series against South Africa
Author
First Published Jul 1, 2024, 8:12 PM IST

ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം. ചെന്നൈ, എം എ ചിദംബരം സറ്റേഡിയത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. ഷെഫാലി വര്‍മ (205) ഇരട്ട സെഞ്ചുറിയും സ്മൃതി മന്ദാന (149) സെഞ്ചുറിയും നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശര്‍ക്ക് 266 റണ്‍സെടുക്കാനാണ് സാധിച്ചത്. തുടര്‍ന്ന് ഫോളോഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ദക്ഷിണാഫ്രിക്ക 373ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ട 37 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ മറകടന്നു. ഇന്ത്യക്ക് വേണ്ടി സ്‌നേഹ് റാണ രണ്ട് ഇന്നിംഗ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തി. 

ഷെഫാലി (24) - ശുഭ സതീഷ് (13) സഖ്യം പുറത്താവാതെ നില്‍ക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ലോറ വോള്‍വാഡ് (122), സുനെ ലുസ് (109) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ 373ലെത്തിച്ചത്. എങ്കിലും കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. നദിന്‍ ഡി ക്ലാര്‍ക്ക് (61), മരിസാനെ കാപ്പ് (31), സിനാലോ ജാഫ്ത (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സ്‌നേഹ് റാണ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കോലിയും പന്തുമില്ല! ഇന്ത്യയുടെ ആറ് താരങ്ങള്‍ ഐസിസിയുടെ ലോകകപ്പ് ടീമില്‍; മൂന്ന് അഫ്ഗാന്‍ താരങ്ങള്‍ക്കും ഇടം

നേരത്തെ, റാണയുടെ എട്ട് വിക്കറ്റ് പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ത്തിരുന്നത്. മരിസാനെ കാപ്പ് (74), സുനെ ലുസ് (65) എന്നിവര്‍ക്ക് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 39 റണ്‍സ് വീതമെുത്ത നദിന്‍ ഡി ക്ലാര്‍ക്ക്, അന്നെകെ ബോഷ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, ഷെഫാലി - മന്ദാന കൂട്ടുകെട്ടാണ് ഇന്ത്യയെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചിരുന്നത്. വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ നേടിയിരുന്നത്.

ഷെഫാലി വനിതാ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയും സ്വന്തം പേരിലാക്കിയിരുന്നു. 197 പന്തുകള്‍ നേരിട്ട താരം എട്ട് സിക്‌സും 23 ഫോറും നേടിയിരുന്നു. 161 പന്തുകള്‍ നേരിട്ട മന്ദാന ഒരു സിക്‌സും 27 ഫോറും കണ്ടെത്തി. ഹര്‍മന്‍പ്രീത് കൗര്‍ (69), റിച്ചാ ഘോഷ് (86) എന്നിവരാണ് തിളങ്ങിയ മറ്റുതാരങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios