Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, തുറന്ന ബസിൽ വിക്ടറി മാർച്ച്; ഇന്ത്യൻ ടീമിനൊരുക്കിയിരിക്കുന്നത് വൻ സ്വീകരണം

9.30ന് ഇന്ത്യൻ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹത്തെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നേരെ മുംബൈയിലേക്ക് പറക്കും.

World Champions Team India arrives tomorrow, will meet PM Modi, open bus parade in Mumbai
Author
First Published Jul 3, 2024, 4:28 PM IST

മുംബൈ: ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ നാളെ രാജ്യത്ത് തിരിച്ചെത്തും. ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യൻ ടീം അംഗങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നാട്ടില്‍ എത്തിക്കാനായി ബിസിസിഐ ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തിയിരുന്നു. നാളെ പുലര്‍ച്ചെയോടെ ഇന്ത്യൻ ടീം അംഗങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ കിരീടവുമായി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന ഇന്ത്യൻ ടീം അംഗങ്ങള്‍ അതിനുശേഷ സ്വീകരണം ഏറ്റുവാങ്ങാനായി മുംബൈയിലേക്ക് പറക്കും. മുംബൈ വാംഖഡെ സ്റ്റേ‍ഡിയത്തിലേ തുറന്ന ബസില്‍ കിരീടവുമായി വിക്ടറി മാര്‍ച്ച് നടത്തി എത്തുന്ന ടീം അംഗങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന വിജയാഘോഷത്തിലും പങ്കെടുക്കും.

നാളെ രാവിലെ ആറ് മണിയോടെ ഇന്ത്യയിലെത്തുന്ന ടീം ഇന്ത്യയുടെ ഷെഡ്യൂള്‍ ഇങ്ങനെയാണ്.

6 മണിക്ക് ബാര്‍ബഡോസില്‍ നിന്നുള്ള വിമാനം ഡല്‍ഹി രാജ്യാന്തര വിമാനത്തവാളത്തിലെത്തും.

9.30ന് ഇന്ത്യൻ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹത്തെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നേരെ മുംബൈയിലേക്ക് പറക്കും.

മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം ഒരു കിലോ മീറ്റര്‍ ദൂരം തുറന്ന ബസില്‍ കിരീടവുമായി വാംഖഡെ സ്റ്റേഡിയത്തിലേക്ക് വിക്ടറി മാര്‍ച്ച് നടത്തും.

വാംഖഡെയില്‍ നടക്കുന്ന സ്വീകരണച്ചടങ്ങില്‍ രോഹിത് ലോകകപ്പ് കിരീടം ബിസിസിഐ സെക്രട്ടറി ജയ് ഷാക്ക് കൈമാറും. അതിനുശേഷം ടീം അംഗങ്ങള്‍ പിരിയും.

ഐപിഎല്‍: നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണം 7 ആക്കണമെന്ന് ടീമുകള്‍, ഇംപാക്ട് പ്ലേയര്‍ നിയമം തുടർന്നേക്കും

ജൂണ്‍ 29ന് ശനിയാഴ്ച നടന്ന ലോകകപ്പ് ഫൈനലിന് ശേഷം തിങ്കളാഴ്ചയായിരുന്നു ഇന്ത്യൻ ടീം നാട്ടിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍ ബാര്‍ബഡോസില്‍ വീശിയടിച്ച ബെറിൾ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ഇന്ത്യൻ ടീം ബാര്‍ബഡോസില്‍ കുടുങ്ങിയത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനമാണ് ഇന്ത്യൻ ടീമിനെ കൊണ്ടുവരാനായി ബാര്‍ബഡോസിലെത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios