Asianet News MalayalamAsianet News Malayalam

സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്, ടീമില്‍ ഒരു മാറ്റം! തിരിച്ചുവരവിന് ഗില്ലും സംഘവും

ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഖലീല്‍ അഹമ്മദിന് പകരം സായ് സുദര്‍ശന്‍ ടീമിലെത്തി.

india won the toss against zimbabwe in second t20
Author
First Published Jul 7, 2024, 4:27 PM IST | Last Updated Jul 7, 2024, 4:29 PM IST

ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഖലീല്‍ അഹമ്മദിന് പകരം സായ് സുദര്‍ശന്‍ ടീമിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. ആദ്യ മത്സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. അതേ പിച്ചിലാണ് ഇന്നും മത്സരം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവനെ അറിയാം...

സിംബാബ്വെ: വെസ്ലി മധേവെരെ, ഇന്നസെന്റ് കൈയ, ബ്രയാന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഡിയോണ്‍ മിയേഴ്സ്, ജോനാഥന്‍ കാംബെല്‍, ക്ലൈവ് മദാന്‍ഡെ (വിക്കറ്റ് കീപ്പര്‍), വെല്ലിംഗ്ടണ്‍ മസകാഡ്സ, ലൂക്ക് ജോങ്വെ, ബ്ലെസിംഗ് മുസറബാനി, ടെന്‍ഡായി ചടാര.

ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, റിയാന്‍ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.

അവന് വേണ്ടി ചെയ്യൂ! ആരാധകരോട് സഞ്ജുവിന്റെ പേരെടുത്ത് വിളിക്കാന്‍ ആവശ്യപ്പെട്ട് സൂര്യകുമാര്‍ -വീഡിയോ

നടന്ന ആദ്യ ടി20യില്‍ സിംബാബ്‌വെ 13 റണ്‍സിന് ടീം ഇന്ത്യയെ തോല്‍പിച്ചിരുന്നു. ആതിഥേയരുടെ 115 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മ്മ പൂജ്യത്തിനും റിയാന്‍ പരാഗ് രണ്ട് റണ്‍സിനും പുറത്തായി. റുതുരാജ് ഗെയ്ക്വാദ് (7), റിങ്കു സിംഗ് (0), ധ്രുവ് ജുറല്‍ (6) എന്നിവരും രണ്ടക്കം കണ്ടില്ല. 

31 റണ്‍സെടുത്ത ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിനും 27 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനും 16 റണ്‍സെടുത്ത വാലറ്റക്കാരന്‍ ആവേഷ് ഖാനും മാത്രമേ അല്‍പമെങ്കിലും ചെറുത്ത് നില്‍ക്കാനായുള്ളൂ. മൂന്ന് വിക്കറ്റ് വീതം നേടിയ സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ടെണ്ടായ് ചടാരയുമാണ് ഇന്ത്യക്ക് കെണിയൊരുക്കിയത്. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios