Food

യൂറിക് ആസിഡ് കൂടുതലാണോ? കഴിക്കാം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം.

Image credits: Getty

ബദാം

ബദാമില്‍ പ്യൂരിൻ കുറവാണ്. കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. 
 

Image credits: Getty

ഈന്തപ്പഴം

ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

പിസ്ത

പ്രോട്ടീന്‍ ധാരാളം അടങ്ങിയ പിസ്തയും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

ഡ്രൈഡ് ചെറി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡ്രൈഡ് ചെറി കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഉണക്കമുന്തിരി

പ്യൂരിൻ കുറവും പൊട്ടാസ്യം കൂടുതലുമുള്ള ഉണക്കമുന്തിരി കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

കശുവണ്ടി

അയേണ്‍ ധാരാളം അടങ്ങിയതും പ്യൂരിൻ കുറവുമുള്ളതുമായഅണ്ടിപരിപ്പ് കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Image credits: Getty

തൈറോയ്ഡ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒരു ദിവസം എത്ര ഉണക്കമുന്തിരി വരെ കഴിക്കാം?

പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ