സഞ്ജു തുടരും, നാലാം ടി20യില്‍ ഇന്ത്യക്ക് ടോസ്! മാറ്റമില്ലാതെ ദക്ഷിണാഫ്രിക്ക
ടിവിയില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും മത്സരം കാണാം.
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താം. ആദ്യ രണ്ട് മത്സങ്ങളും ഇരു ടീമുകളും ഓരോ ജയം വീതം നേടി. മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.
ദക്ഷിണാഫ്രിക്ക: റയാന്‍ റിക്കല്‍ടണ്‍, റീസ ഹെന്‍ഡ്രിക്സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, ജെറാള്‍ഡ് കോറ്റ്സി, ആന്‍ഡിലെ സിമെലന്‍, കേശവ് മഹാരാജ്, ലൂത്തോ സിപാംല.
സൗദി പൊളിയാണെന്ന് നെയ്മര്‍! 2034 ഫിഫ ലോകകപ്പിന് മറ്റൊരു വേദി നോക്കേണ്ടെന്ന് ബ്രസീലിയന്‍ താരം
ടിവിയില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും മത്സരം കാണാം. തുടര്‍ സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ ഡക്കുകളുടെ ക്ഷീണം മാറ്റാന്‍ മലയാളി താരം സഞ്ജു സാംസണിറങ്ങുമ്പോള്‍ പരമ്പരയില്‍ ഇതുവരെ ഫോമിലാവാത്തതിന്റെ കണക്കു തീര്‍ക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ലക്ഷ്യം. ജയിച്ച രണ്ട് കളികളിലും രണ്ട് താരങ്ങള്‍ സെഞ്ചുറി നേടിയപ്പോള്‍ മറ്റ് താരങ്ങളില്‍ നിന്ന് വലിയ പ്രകടനങ്ങള്‍ ഉണ്ടായില്ല.
മധ്യനിരയില്‍ റിങ്കു സിംഗിന്റെ മങ്ങിയ ഫോമും ഇന്ത്യക്ക് ആശങ്കയാണ്. ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തിയുടെയും അര്‍ഷ്ദീപിന്റെയും പ്രകടനങ്ങളാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്.