പോസ്റ്ററില്‍ 20-ാം നൂറ്റാണ്ടിലെ സാഗർ; പൊടിവാശിയും മോഹന്‍ലാലും തമ്മിലെന്ത്? സംവിധായകന്‍ പറയുന്നു
ഒരു കോമഡി ട്രാക്കിലുള്ള സിനിമയാണിത്.
ചില സിനിമാ പോസ്റ്ററുകൾ ഉണ്ട്, ആദ്യനോട്ടത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുന്നവ. കൗതുകമുള്ള ടൈറ്റിലോ ഡിസൈനിങ്ങോ ഒക്കെ ആകാം അതിന് കാരണം. അത്തരത്തിലൊരു പോസ്റ്റർ ആണ് കഴിഞ്ഞ ദിവസം മുതൽ പ്രേക്ഷകരുടെ കണ്ണിൽ ഉടക്കിയിരിക്കുന്നത്. ഇന്നലെ നടനും സംവിധായകനുമായ പൃഥ്വിരാജ് പങ്കുവച്ചതാണ് ഈ പോസ്റ്റർ.
നിതീഷ് സുധ എന്ന സംവിധായകന്റെ ഷോർട് ഫിലിം പോസ്റ്ററാണ് ഇത്. പൊടിവാശി എന്നാണ് ടൈറ്റിൽ. ഏറെ വ്യത്യസതമായി അണിയിച്ചൊരുക്കിയ പോസ്റ്റിൽ ഏവരുടെയും ശ്രദ്ധകവർന്നത് മോഹൻലാലിന്റെ ഫോട്ടോയാണ്. അതും സൂപ്പർ ഹിറ്റ് ചിത്രം ഇരുപതാം നൂറ്റാണ്ടിലെ സ്റ്റിൽ. അതുകൊണ്ട് തന്നെയാണ് പോസ്റ്റർ ഇത്ര ശ്രദ്ധനേടാൻ കാരണമായാതും. ഇരുപതാം നൂറ്റാണ്ടുമായോ മോഹൻലാലുമായോ പൊടിവാശിയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ. ഇവയ്ക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നിതീഷ് സുധ.
"പൊടി മീശ ഒരു പ്രീക്വൽ ഷോർട് മൂവി ആണ്. ഇതിന്റെ ഒരു സിനിമ വെർഷൻ വരുന്നുണ്ട്. ഇതിലെ നായകൻ ഒരു മോഹൻലാൽ ഫാൻ ആണ്. ഇരുപതാം നൂറ്റാണ്ടുമായി ബന്ധപ്പെട്ട് ക്ലൈമാക്സിൽ ഒരു സംഭവം ഉണ്ട്. ആ ക്യാരക്ടറായി വരുന്നുണ്ട് നായകൻ. അതുകൊണ്ടാണ് പോസ്റ്ററിലും അങ്ങനെ ഒരു ആശയം കൊണ്ടുവന്നത്", എന്നാണ് നിതീഷ് സുധ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്.
ഇനി 65 ദിവസം, 1560 മണിക്കൂർ; അവൻ വരുന്നു 'ബറോസ്', റിലീസിന് ചെക്ക് വയ്ക്കുമോ ആ ചിത്രം ?
ഒരു കോമഡി ട്രാക്കിലുള്ള സിനിമയാണിത്. ഈ മാസം അവസാനം റിലീസ് ഉണ്ടാകുമെന്നും ഒരു പ്രിവ്യു ഷോ എറണാകുളത്ത് വച്ച് നടത്തുന്നുണ്ടെന്നും അതിന് ശേഷമാകും വലിയൊരു സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ നടക്കുക എന്നും നിതീഷ് കൂട്ടിച്ചേർത്തു. എന്തായാലും പൊടി വാശിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..