പരിക്കേൽക്കുമെന്ന് പറഞ്ഞ് വിട്ടു നില്‍ക്കാനാവില്ല, നിലപാട് വ്യക്തമാക്കി ഗംഭീർ; ഹാർദ്ദിക്കിനുള്ള മുന്നറിയിപ്പോ?

ഒരു കളിക്കാരന് കളിക്കാന്‍ കഴിയുമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ തയാറാവണമെന്ന പക്ഷക്കാരനാണ് ഞാൻ.

if you are good, you should be playing all the three formats Gautam Gambhir to India Stars

മുംബൈ: പരിക്കിന്‍റെ പേരിലോ ജോലിഭാരം കണക്കിലെടുത്തോ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കാര്‍ കളിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍. മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള പ്രതിഭയുണ്ടെങ്കില്‍ ആ കളിക്കാരന്‍ പരിക്കു പറ്റുമെന്ന ഭയമില്ലാതെ കളിക്കുക തന്നെ വേണമെന്നതാണ് തന്‍റെ നയമെന്നും സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പരിക്കിന്‍റെ പേരില്‍ ഏകദിനങ്ങളിലും ടി20യിലും മാത്രം കളിക്കുന്നതിനാല്‍ ഗംഭീറിന്‍റെ മുന്നറിയിപ്പ് ഇന്ത്യൻ വൈസ് ക്യാപ്റ്റനെ ലക്ഷ്യമിട്ടാണെന്ന വ്യാഖ്യാനമുണ്ട്.

ഒരു കളിക്കാരന് കളിക്കാന്‍ കഴിയുമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ തയാറാവണമെന്ന പക്ഷക്കാരനാണ് ഞാൻ. പരിക്കുകള്‍ ഒഴിവാക്കാന്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്നോ മത്സരങ്ങളില്‍ നിന്നോ വിട്ടു നില്‍ക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കളിക്കുമ്പോള്‍ പരിക്കൊക്കെ സംഭവിക്കും. അതിനെ അതിജീവിക്കുകയും ചെയ്യും. അത് അത്രമാത്രം ലളിതമാണ്.

സിംബാബ്‌വെക്കെതിരെ പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ നാളെ ഇറങ്ങുന്നു; ടീമില്‍ വീണ്ടും മാറ്റത്തിന് സാധ്യത

കാരണം, നിങ്ങള്‍ രാജ്യാന്തര ക്രിക്കറ്റാണ് കളിക്കുന്നത്. അവിടെ നിങ്ങള്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം. നിങ്ങള്‍ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന ഏത് കളിക്കാരനോടും ചോദിച്ചു നോക്കു, അവരാരും വൈറ്റ് ബോള്‍ ബൗളറെന്നോ  റെഡ് ബോള്‍ ബൗളറെന്നോ മുദ്രകുത്തപ്പെടാന്‍ ആഗ്രഹിക്കാത്തവരാണെന്നും ഗംഭീര്‍ പറഞ്ഞു.

പരിക്കുകളെന്നത് കായിക താരത്തിന്‍റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുമ്പോള്‍ പരിക്ക് പറ്റുക സ്വാഭാവികമാണ്. മതിയായ ചികിത്സയും വിശ്രമവും കഴിഞ്ഞ് ഫിറ്റ്നെസ് വീണ്ടെടുത്ത് തിരിച്ചുവരിക എന്നതാണ് ചെയ്യാനുള്ളത്. ഏതെങ്കിലും  കളിക്കാരനെ ടെസ്റ്റിലേക്കോ ഏകദിനങ്ങളിലേക്കോ മാറ്റി നിര്‍ത്തുന്നതിനെ ഞാന്‍ അനുകൂലിക്കുന്നില്ല. കാരണം, പ്രഫഷണല്‍ ക്രിക്കറ്റര്‍മാരെന്ന നിലയില്‍ വളരെ കുറച്ച് കരിയറാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. രാജ്യത്തിനായി കളിക്കാന്‍ ലഭിക്കുന്ന ആ സമയം പരമാവധി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കളിക്കാര്‍ തയാറാവണമെന്നും ഗംഭീര്‍ പറഞ്ഞു.

സഹീര്‍ ഖാനെയല്ല, ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസത്തെ ബൗളിംഗ് കോച്ചാക്കണമെന്ന് ഗംഭീര്‍

ഇന്ത്യൻ ടീമില്‍ തുടര്‍ച്ചയായ മത്സരക്രമവും കളിക്കാരുടെ ജോലിഭാരവും കണക്കിലെടുത്ത് പല പരമ്പരകളിലും താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാറുണ്ട്. മൂന്ന് ഫോര്‍മാറ്റിലും കളിച്ചിരുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കിനെത്തുടര്‍ന്ന്  നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമാണ് കളിക്കുന്നത്. 2022ലെ ടി20 ലോകകപ്പിനുശേഷം ടി20 മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലിയും രോഹിത് ശര്‍മയും ഈ വര്‍ഷം ആദ്യം മാത്രമാണ് ടി20 ടീമില്‍ കളിച്ചത്. ഇരുവരും ലോകകപ്പില്‍ കളിച്ച് കിരീടം നേടുകയും ചെയ്തു. ജസ്പ്രീത് ബുമ്രക്കും പരിക്കിന്‍റെ ഭീഷണി മറികടക്കാൻ പല പരമ്പരകളിലും വിശ്രമം അനുവദിക്കാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios