നാലാം നമ്പറില്‍ അവനെ പിന്തുണക്കു, അവന്‍ ലോകകപ്പ് നേടിത്തരും; ദ്രാവിഡിനും രോഹിത്തിനും ഉപദേശവുമായി പോണ്ടിംഗ്
ഓസ്ട്രേലിയന്‍ മന്‍ താരം ആന്‍ഡ്ര്യു സൈമണ്ട്സിനെ പോലെ വലിയ ടൂര്‍ണമെന്‍റുകളില്‍ തിളങ്ങാന്‍ കഴിയുന്ന താരമാണ് സൂര്യകുമാറെന്നും അതുകൊണ്ടു തന്നെ സൂര്യയെ ലോകകപ്പ് ടീമിലേക്ക് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് പിന്തുണക്കണമെന്നും പോണ്ടിംഗ് പറഞ്ഞു.
ദില്ലി: ഈ വര്‍ഷം ഇന്ത്യില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതിനാല്‍ നാലാം നമ്പറിലേക്ക് ആരെത്തുമെന്നാണ് ആരാധകരുടെ പ്രധാന ആകാംക്ഷ. ശ്രേയസിന് പകരം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചത് സൂര്യകുമാര്‍ യാദവായിരുന്നു.
ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായതോടെ സൂര്യക്ക് പകരം മലയാളി താരം സഞ്ജു സാംസണെ നാലാം നമ്പറില്‍ പരീക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സൂര്യകുമാറില്‍ തന്നെ വിശ്വസിക്കാനും ലോകകപ്പ് ടീമില്‍ കളിപ്പിക്കാനുമാണ് ഐപിഎല്ലില്‍ ഡല്‍ഹി ടീം പരീശിലകനായ റിക്കി പോണ്ടിംഗ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഉപദേശിക്കുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ നിലവിലെ ഫോമില്ലായ്മ കാര്യമാക്കേണ്ടെന്നും കരിയറില്‍ ഉയര്‍ച്ച താഴ്ചകളൊക്കെ ഏതൊരു കളിക്കാരനും സാധാരണമാണെന്നും ഐസിസി പ്രതിമാസ വിശകലനത്തില്‍ പോണ്ടിംഗ് പറഞ്ഞു.
ആര്‍സിബിക്കെതിരായ വമ്പന്‍ ജയം; കൊല്‍ക്കത്ത അടിച്ചെടുത്തത് ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ്
ഓസ്ട്രേലിയന്‍ മന്‍ താരം ആന്‍ഡ്ര്യു സൈമണ്ട്സിനെ പോലെ വലിയ ടൂര്‍ണമെന്‍റുകളില്‍ തിളങ്ങാന്‍ കഴിയുന്ന താരമാണ് സൂര്യകുമാറെന്നും അതുകൊണ്ടു തന്നെ സൂര്യയെ ലോകകപ്പ് ടീമിലേക്ക് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് പിന്തുണക്കണമെന്നും പോണ്ടിംഗ് പറഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സൂര്യയുടെ പ്രകടനം നമ്മളെല്ലാം കണ്ടതാണ്. ഏകദിന ക്രിക്കറ്റിലെത്തുമ്പോള്‍ അവന് ടി20 ക്രിക്കറ്റിലേതുപോലെ സ്ഥിരതയില്ലായിരിക്കാം. പക്ഷെ അവനെപ്പോലുള്ള താരങ്ങള്‍ നിങ്ങള്‍ക്ക് ലോകകപ്പ് സമ്മാനിക്കും. കാരണം വലിയ വേദികളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യകുമാര്‍. ഇത്തരം മാച്ച് വിന്നര്‍മാരാണ് ഓരോ ടീമിനും വേണ്ടതെന്നും പോണ്ടിംഗ് പറഞ്ഞു. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ ലോകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുമ്പോഴാണ് പോണ്ടിംഗിന്‍റെ പ്രസ്താവന.