വെറുതെ കോലിയെ പ്രകോപിപ്പിക്കേണ്ട! ഓസ്‌ട്രേലിയന്‍ ടീമിന് മുന്‍ താരത്തിന്റെ മുന്നറിയിപ്പ്
ഇന്ത്യയും ഓസ്ട്രേലിയയും ചൊവ്വാഴ്ച പെര്‍ത്ത് സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചിരുന്നു.
പേര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലയിന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍. വിരാട് കോലിയെ വെറുതെ പ്രകോപിക്കരുതെന്നുള്ള മുന്നറിയിപ്പാണ് വാട്‌സണ്‍ നല്‍കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും ചൊവ്വാഴ്ച പെര്‍ത്ത് സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു, പ്രതീക്ഷിച്ചതുപോലെ കോലിയാണ് പ്രധാനതാരം.
കോലിയെ കുറിച്ച് വാട്‌സണ്‍ പറയുന്നതിങ്ങനെ... ''വിരാടിനെ എനിക്കറിയാവുന്ന ഒരു കാര്യം, അവന്റെ ഉള്ളിലെ തീ വളരെ തിളക്കമുള്ളതാണെന്നുള്ളതാണ്. അത് ഉയര്‍ന്ന് കത്തിയേക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ കരിയറില്‍ മുമ്പുണ്ടായിരുന്ന തിളക്കം ഇപ്പോഴില്ലെന്നുള്ളത് സത്യമാണ്. എല്ലാ മത്സരവും ഒരുപോലെ കളിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ ഇക്കാര്യമാണ് ഓസ്‌ട്രേലിയ ശ്രദ്ധിക്കേണ്ടതും. അദ്ദേഹത്തെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. കോലിക്ക് ഓസ്‌ട്രേലിയയില്‍ വലിയ റെക്കോര്‍ഡുണ്ടെന്ന് ഓര്‍ക്കണം. ഇവിടെ കളിക്കുമ്പോള്‍ കോലി സ്വയം സമര്‍പ്പിക്കും. അതുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ കോലിക്ക് വിജയിക്കാന്‍ കഴിയുന്നതും.'' വാട്‌സണ്‍ പറഞ്ഞു.
13 മത്സരങ്ങളില്‍ നിന്ന് 54 ശരാശരിയില്‍ ആറ് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,353 റണ്‍സാണ് കോലി ഓസ്‌ട്രേലിയയില്‍ നേടിയിട്ടുള്ളത്. 2018-ല്‍ സെഞ്ച്വറി നേടിയ ഒപ്റ്റസ് സ്റ്റേഡിയത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. അതേസമയം, ഈ മാസം 22ന് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുക. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്നിംഗ്‌സ് ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ തുടകരുകയാണ്. രണ്ടാം ടെസ്റ്റിന് മുമ്പാായി രോഹിത് ഓസ്‌ട്രേലിയയിലെത്തും. ഈ സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്റ് മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായത്.
ഓസീസിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുയെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത് (ക്യാപ്റ്റന്‍), ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍).