60 ലക്ഷം രൂപയുടെ വായ്പയില്‍ 20 ലക്ഷം രൂപ തിരിച്ചടവ് ലാഭിക്കാൻ വഴി ഇതാ...

ഇഎംഐ ചെറുതായി വര്‍ധിപ്പിക്കുന്നത് പോലും ദീര്‍ഘകാലത്തേക്ക് പലിശ ലാഭിക്കുന്നതിന് സഹായകരമാകുമെന്നതാണ് വസ്തുത. 

How can you save nearly 20 lakh 60 lakh loan

ഭവന വായ്പ, വ്യക്തിഗത വായ്പ, അല്ലെങ്കില്‍ വാഹന വായ്പ..ഇതില്‍ ഏതെങ്കിലുമൊരു വായ്പ എടുത്ത ശേഷം പരമാവധി കുറച്ച് ഇഎംഐ അടയ്ക്കാന്‍ ശ്രമിക്കുന്നവരാണ് പലരും..പ്രത്യേകിച്ച് ഭവന വായ്പ എടുത്ത ശേഷം കുറഞ്ഞ ഇഎംഐ അടച്ച് വായ്പ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത് സാധാരണയാണ്. ഇഎംഐ കുറച്ച് അടയ്ക്കുന്നതിലൂടെ മാസബജറ്റ് കൈകാര്യം ചെയ്യാം എന്നുള്ളതാണ് പലരേയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇഎംഐ ചെറുതായി വര്‍ധിപ്പിക്കുന്നത് പോലും ദീര്‍ഘകാലത്തേക്ക് പലിശ ലാഭിക്കുന്നതിന് സഹായകരമാകുമെന്നതാണ് വസ്തുത. പലിശ ബാധ്യത കുറയ്ക്കുന്നത് മാത്രമല്ല, ഇഎംഐ കൂട്ടുന്നതിലൂടെ തിരിച്ചടവ് കാലാവധിയും കുറയ്ക്കാം. ഉദാഹരണത്തിന് 9.5 ശതമാനം പലിശ നിരക്കില്‍ 60 ലക്ഷം രൂപയുള്ള 25 വര്‍ഷത്തെ കാലാവധിയുള്ള വായ്പയില്‍ ഏകദേശം 20 ലക്ഷം രൂപയുടെ അധിക തിരിച്ചടവും 4 വര്‍ഷത്തെ കാലാവധിയും എങ്ങനെ ലാഭിക്കാമെന്ന് പരിശോധിക്കാം. 25 വര്‍ഷത്തേക്കുള്ള 60 ലക്ഷം രൂപയുടെ ലോണ്‍ 21 വര്‍ഷം കൊണ്ട് അടച്ച് തീര്‍ത്താണ് ഏകദേശം 20 ലക്ഷം രൂപ ലാഭിക്കാന്‍ സാധിക്കുന്നത്..

9.5 ശതമാനം പലിശ നിരക്കില്‍ 60 ലക്ഷം രൂപയുടെ വായ്പയ്ക്ക് 25 വര്‍ഷത്തെ കാലാവധിയില്‍, പ്രതിമാസ തിരിച്ചടവ് തുക ഏകദേശം 52,422 രൂപയാണ്. ഈ കാലയളവിലുള്ള വായ്പ അടച്ച് തീരുമ്പോഴേക്കും മൊത്തം 1,57,26,540 രൂപ കയ്യില്‍ നിന്നുപോകും. അതായത് എടുത്ത വായ്പാ തുകയുടെ ഇരട്ടിയലധികം തിരിച്ചടയ്ക്കേണ്ടിവരും.പലിശ ഇനത്തില്‍ മാത്രം 97,26,540 രൂപ അടയ്ക്കേണ്ടി വരും. 

ഇനി കാലാവധി 21 വര്‍ഷമായി കുറയ്ക്കാന്‍ വേണ്ടി, ഇഎംഐ 55,256 രൂപയായി വര്‍ദ്ധിപ്പിക്കണം. വെറും 2,834 രൂപ മാത്രമാണ് പ്രതിമാസം അധികമായി അടയ്ക്കുന്നത്. 60 ലക്ഷം രൂപ വായ്പയ്ക്ക് 21 വര്‍ഷത്തിനുള്ളില്‍ ആകെ കണക്കാക്കിയ പലിശ 77,58,794 രൂപയാകും. 21 വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം രൂപയുടെ മൊത്തം തിരിച്ചടവ് തുക 1,37,58,794 രൂപയായിരിക്കും. ഇഎംഐയിലെ വര്‍ദ്ധനവ് കാരണം ലാഭിക്കാന്‍ സാധിക്കുന്ന തുക ഏകദേശം 19,67,746 രൂപയായിരിക്കും. ലാഭിക്കുന്ന സമയം 4 വര്‍ഷവും

Latest Videos
Follow Us:
Download App:
  • android
  • ios