Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് ഇന്ത്യ പിന്‍മാറണം, സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി ബോയ്ക്കോട് ബംഗ്ലാദേശ്

തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു മക്കൾ കക്ഷിയും ചെന്നൈയില്‍ ബംഗ്ലാദേശിന് ആതിഥ്യമരുളുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Boycott Bangladesh Cricket,Netizens Want India To Cancel Test Series
Author
First Published Sep 19, 2024, 4:40 PM IST | Last Updated Sep 19, 2024, 4:40 PM IST

ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് ചെന്നൈയില്‍ തുടക്കമായതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബോയ്‌കോട്ട് ബംഗ്ലാദേശ് ഹാഷ് ടാഗുകള്‍. ബംഗ്ലാദേശില്‍ സമീപകാലത്തുണ്ടായ ആഭ്യന്തര കലാപത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്നാണ് ആരാധകരുടെ ആവശ്യം.

ആരാധകര്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ പരമ്പര ടെലിവിഷനില്‍ പോലും കാണരുതെന്നും പലരും ആവശ്യപ്പെടുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി നേരത്തെ പ്രഖ്യാപിക്കപ്പെടതാണെങ്കിലും അന്നൊന്നും ഉയരാത്ത പ്രതിഷേധമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

ദുലീപ് ട്രോഫി: ശ്രേയസ് അയ്യര്‍ക്ക് വീണ്ടും നിരാശ, പ്രതീക്ഷയായി സഞ്ജു ക്രീസിൽ

തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു മക്കൾ കക്ഷിയും ചെന്നൈയില്‍ ബംഗ്ലാദേശിന് ആതിഥ്യമരുളുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിമെതിരായ ടെസ്റ്റ് പരമ്പര റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. ബ്ലാക് ലിവ്സ് മാറ്റര്‍ മാതൃകയില്‍ ഹിന്ദു ലിവ്സ് മാറ്റര്‍ എന്ന ഹാഷ് ടാഗും എക്സില്‍ ട്രെന്‍ഡിംഗാണ്.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യ അശ്വിന്‍റെയും ജഡേജയുടെയും ബാറ്റിംഗ് മികവില്‍ ആദ്യ ദിവസം ഭേദപ്പെട്ട സ്കോറിലെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios