Asianet News MalayalamAsianet News Malayalam

സഞ്ജുവിനെ നിലനിര്‍ത്തി! ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിയുടെ തുടക്കം കൊള്ളാം, ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ഡി പരാജയപ്പെട്ടിരുന്നു. ഇതില്‍ രണ്ടാമത്തെ മത്സരത്തിലാണ് സഞ്ജു കളിച്ചത്.

india d got good start against india c in duleep trophy
Author
First Published Sep 19, 2024, 1:36 PM IST | Last Updated Sep 19, 2024, 1:36 PM IST

അനന്ത്പൂര്‍: ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ഡിയുടെ മൂന്നാം മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തി. ഇന്ത്യ ബിക്കെതിരായ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 98 റണ്‍സെടുത്തിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍ (44), ശ്രീകര്‍ ഭരത് (46) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ഇന്ത്യ ബി ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ഇന്ത്യ ഡിയെ ബാറ്റിംഗിനയക്കുകയായിരുന്നു. 

ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ഡി പരാജയപ്പെട്ടിരുന്നു. ഇതില്‍ രണ്ടാമത്തെ മത്സരത്തിലാണ് സഞ്ജു കളിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ 40 റണ്‍സെടുത്തിരുന്നു. മൂന്ന് വീതം സിക്‌സും ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഭരതിന് പകരമായിരുന്നു സഞ്ജു ടീമിലെത്തിയത്. ഇന്ന് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും സഞ്ജുവിനേയും കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഞ്ജു പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാകര്‍ കരുതുന്നത്. അഞ്ചാമനായി സഞ്ജു ക്രീസിലെത്തിയേക്കും. എന്തായാലും മികച്ച തുടക്കമാണ് ഇന്ത്യ ഡിക്ക് ലഭിച്ചത്. ഭരത് ഇതുവരെ എട്ട് ബൗണ്ടറികളുടെ പിന്‍ബലത്തിലാണ് 46 റണ്‍സെടുത്തത്. ദേവ്ദത്ത് പടിക്കല്‍ 7 ഫോറുകള്‍ നേടിയിട്ടുണ്ട്. 

ദ്രാവിഡിനെ പോലെയല്ല ഗംഭീര്‍! രണ്ട് പരിശീലകരേയും താരതമ്യം ചെയ്ത് രോഹിത് ശര്‍മ

അതേസമയം, ഇന്ത്യ സിക്കെതിരായ മത്സരത്തില്‍ ഇന്ത്യ എ തകര്‍ന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 86 എന്ന നിലയിലാണ് ടീം. ശാശ്വത് റാവത്ത് (27), ഷംസ് മുലാനി (31) എന്നിവരാണ് ക്രീസില്‍. പുറത്തായ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. പ്രതം സിംഗ് (6), മായങ്ക് അഗര്‍വാള്‍ (6), തിലക് വര്‍മ (5), റിയാന്‍ പരാഗ് (2), കുമാര്‍ കുശാഗ്ര (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അന്‍ഷൂല്‍ കാംബോജ്, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios