'ആകാശത്ത് കൂടെ പോയ വള്ളി ഏണിവച്ച് പിടിച്ചു'! ഓഫ്സ്റ്റംപ് കെണിയില്‍ വീണ് കോലി; ഇനിയെന്ന് പഠിക്കുമെന്ന് ആരാധകർ

കോലി മടങ്ങിയതോടെ ഒരു ഘട്ടത്തില്‍ മൂന്നിന് 34 എന്ന നിലയിലായിരുന്നു ഇന്ത്യ.

watch video virat kohli loss  his wicket in off stump trap

ചെന്നൈ: ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റില്‍ വിരാട് കോലി (6) നിരാശപ്പെടുത്തിയിരുന്നു. നാലാമായി ക്രീസിലെത്തിയ കോലി ഹസന്‍ മഹ്മൂദിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്. കോലി മടങ്ങിയതോടെ ഒരു ഘട്ടത്തില്‍ മൂന്നിന് 34 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് യശസ്വി ജയ്‌സ്വാള്‍ (56) - റിഷഭ് പന്ത് (39) കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. പിന്നീട് ഇരുവരും പുറത്താവുകയും ചെയ്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 297 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (65), ആര്‍ അശ്വിന്‍ (82) എന്നിവരാണ് ക്രീസില്‍. ഇരുവരും ഇതുവരെ 153 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

ഇതിനിടെ കോലിയെ ട്രോളുകളാണ് ക്രിക്കറ്റ് ആരാധകര്‍. സ്ഥിരം രീതിയിലാണ് കോലി ഇന്നും പുറത്തായത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ താരം ബാറ്റ് വെക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച്. എത്ര തവണ ഈ രീതിയില്‍ പുറത്തായിട്ടും കോലി പഠിക്കുന്നില്ലെന്ന് ആരാധകര്‍. ചില പോസ്റ്റുകള്‍ വായിക്കും. കൂടെ കോലി പുറത്താകുന്ന വീഡിയോയും.

അതേസമയം, രണ്ടാം സെഷനിനും ഇന്ത്യ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. ജയ്‌സ്വാള്‍, പന്ത് എന്നിവര്‍ക്ക് പുറമെ കെ എല്‍ രാഹുലിന്റെ (16) വിക്കറ്റ് കൂടിയാണ് ഇന്ത്യക്ക് നഷ്ടമാകുന്നത്. രണ്ടാം സെഷന്റെ തുടക്കത്തില്‍ പന്തിനെ ലിറ്റണ്‍ ദാസിന്റെ കൈകളിലേക്കയച്ച് മഹ്മൂദ് വീണ്ടും ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. തന്റെ നേട്ടം നാല് വിക്കറ്റാക്കി ഉയര്‍ത്തി. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. വൈകാതെ ജയ്‌സ്വാളും മടങ്ങി. നദീദ് റാണയുടെ പന്തില്‍ ഷദ്മാന്‍ ഇസ്ലാമിന് ക്യാച്ച്. 9 ബൗണ്ടറികളാണ് ജയ്‌സ്വാള്‍ നേടിയത്. കെ എല്‍ രാഹുല്‍ (16) നിരാശപ്പെടുത്തി. മെഹ്ദി ഹസന്‍ മിറാസായിരുന്നു വിക്കറ്റ്. അടുത്തടുത്ത ഓവറുകളിലാണ് ഇരുവരും മടങ്ങിയത്. 

ആദ്യ സെഷനിലും ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ആറാം ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മ (6) മടങ്ങി. ഹസന്‍ മഹ്മൂദ് പുറത്തേക്ക് ചലിപ്പിച്ച പന്തില്‍ രോഹിത് സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും (0) നിലയുറപ്പിക്കാനായില്ല. തുടക്കം ബുദ്ധിമുട്ടിയ ഗില്‍ മഹ്മൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഗില്‍ ബാറ്റ് വെക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios