ദുലീപ് ട്രോഫി: ശ്രേയസ് അയ്യര്‍ക്ക് വീണ്ടും നിരാശ, പ്രതീക്ഷയായി സഞ്ജു ക്രീസിൽ
മറ്റൊരു മത്സരത്തില്‍ ഇന്ത്യ സിക്കെതിരെ ഇന്ത്യ എ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന നിലയിലാണ്.
അനന്തപൂര്‍: ദുലീപ് ട്രോഫി മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡി ഭേദപ്പെട്ട നിലയില്‍. ആദ്യദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഡി നാലു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന നിലയിലാണ്. 47 റണ്‍സോടെ റിക്കി ഭൂയിയും ഏഴ് റണ്‍സുമായി സഞ്ജു സാംസണും ക്രീസില്‍. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയ സഞ്ജു രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം 41 റണ്‍സെടുത്തിരുന്നു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഡിക്കായി ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലും(50) വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതും(52) അര്‍ധസെഞ്ചുറികളുമായി തിളങ്ങിയപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പൂജ്യത്തിന് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. നിഷാന്ത് സന്ധു(19)വിന്‍റെ വിക്കറ്റും ഇന്ത്യ ഡിക്ക് നഷ്ടമായി. ഇന്ത്യ ബിക്കായി രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറ്റൊരു മത്സരത്തില്‍ ഇന്ത്യ സിക്കെതിരെ ഇന്ത്യ എ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന നിലയിലാണ്. 84 റണ്‍സോടെ ശാശ്വന്ത് റാവത്തും ഒരു റണ്ണുമായി ആവേശ് ഖാനും ക്രീസില്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍(6), പ്രഥം സിംഗ്(6), തിലക് വര്‍മ(5), റിയാന്‍ പരാഗ്(2) കുമാര്‍ കുശാഗ്ര(0), ഷംസ് മുലാനി(44), തനുഷ് കൊടിയാന്‍(10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എക്ക് നഷ്ടമായത്. ഇന്ത്യ സിക്കായി അന്‍ഷുല്‍ കാംബോജ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വിജയ്കുമാര്‍ വൈശാഖ് രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക