Asianet News MalayalamAsianet News Malayalam

ഗൗതം ഗംഭീറോ, അതോ ഡബ്ല്യു വി രാമനോ? രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും

 നിലവില്‍ ബാര്‍ബഡോസില്‍ തുടരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴിയ ഇന്ത്യയിലേക്കുമാണ് യാത്ര നിശ്ചയിച്ചിരുന്നത്.

bcci set announce new coach indian cricket team 
Author
First Published Jul 1, 2024, 5:09 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചിനെ ഉടന്‍ നിയമിക്കുമെന്ന് ബിസിസിഐ. ബാര്‍ബഡോസില്‍ നിന്ന് ഇന്ത്യന്‍ ടീം മുംബൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെ നിയമനം ഉണ്ടാകും. ശ്രീലങ്കന്‍ പരമ്പര മുതല്‍ പുതിയ കോച്ച് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഗൗതം ഗംഭീര്‍, ഡബ്ല്യു വി രാമന്‍ എന്നിവരാണ് ബസിസിഐയുടെ ചുരുക്ക പട്ടികയിലുള്ളത്. ലോക കീരീട നേട്ടത്തോടെ രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതോടെയാണ് പുതിയ കോച്ചിനെ നിയമിക്കുന്നത്. ഈ മാസം 6ന് തുടങ്ങുന്ന സിംബാബ്‌വെ പര്യടനത്തില്‍ മുന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ ആകും ഇന്ത്യയുടെ താത്കാലിക കോച്ച്. 

നിലവില്‍ ബാര്‍ബഡോസില്‍ തുടരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴിയ ഇന്ത്യയിലേക്കുമാണ് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍, ബെറില്‍ ചുഴലിക്കാറ്റിന് മുന്നോടിയായി കരീബിയന്‍ ട്വീപുകളില്‍ പെയ്യുന്ന ശക്തമായ മഴ കാരണമാണ് വിമാനയാത്ര വൈകുന്നത്. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ബാര്‍ബഡോസില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ടീമിനെ നാട്ടിലെത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം. താരങ്ങളും കുടുംബാംഗങ്ങലും പരിശീലകസംഘവും ഉള്‍പ്പടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇതേസമയം ചാംപ്യന്‍ ടീമിന് ബിസിസിഐ സമ്മാനത്തുകയായി 125 കോടി രൂപ പ്രഖ്യാപിച്ചു.

ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയതാണ് ടീം ഇന്ത്യ 11 വര്‍ഷത്തിന് ശേഷം ഐസിസി കിരീടത്തില്‍ മുത്തമിട്ടത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീട നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഇതേസമയം ട്വന്റി 20 ലോകകപ്പ് 2024ലെ ചാമ്പ്യന്‍ ടീമിന് ബിസിസിഐ സമ്മാനത്തുകയായി 125 കോടി രൂപ പ്രഖ്യാപിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios