Asianet News MalayalamAsianet News Malayalam

രഹസ്യവിവരം ലഭിച്ചു; മൂന്നു കോടിയിലധികം വില വരുന്ന രാസലഹരിയുമായി കണ്ണൂർ സ്വദേശി തൃശൂരിൽ പിടിയിൽ

കാറിൽ മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു വിവരം. തുടർന്ന് ഒല്ലൂർ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഫാസിൽ പിടിയിലാവുന്നത്. 

native of Kannur was arrested in Thrissur with drug worth more than 3 crores
Author
First Published Jul 3, 2024, 1:59 PM IST

തൃശൂർ: തൃശ്ശൂർ ഒല്ലൂരിണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ കണ്ണൂർ സ്വദേശി ഫാസിൽ പിടിയിൽ. ഇന്നു പുലർച്ചെ തൃശ്ശൂർ ഡാൻസാഫും, ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറിൽ മാരക രാസലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു വിവരം. തുടർന്ന് ഒല്ലൂർ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഫാസിൽ പിടിയിലാവുന്നത്. 

ഒല്ലൂരിൽ നിന്നും തലൂരിലേക്ക് പോകുന്നതിനിടെ പിആർ പടിയിൽ വെച്ചാണ് പ്രതി പിടിയിലായത്. തുടർന്ന് വാഹനം പരിശോധിച്ചതിൽ നിന്നും എംഡിഎംഎ കണ്ടെത്തി. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ആലുവയിലെ വീട്ടിൽ കൂടുതൽ എംഡിഎംഎ സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചു. ആലുവയിലെ വീട്ടിൽ നിന്നും കാറിൽ നിന്നുമായി രണ്ടര കിലോ എംഡിഎംഎയാണ് കണ്ടെത്തിയത്. 

കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടെയാണ് ഫാസിൽ പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രതി എംഡിഎംഎ എത്തിക്കുന്നത്. ലഹരി മരുന്നു കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിന്നും കണ്ടെത്തി ലഹരി വസ്തുവിന് മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരും. 

'നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ്‌ വിശ്വത്തോട് ചോദിക്കണം'; വിമർശനത്തോട് പ്രതികരിച്ച് ഇപി ജയരാജൻ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios