അയാള്‍ 24 കാരറ്റ് സ്വര്‍ണം; മുംബൈ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

മുംബൈയുടെ ഏറ്റവും വലിയ രണ്ടാമത്തെ കരുത്ത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയാണ്. അയാള്‍ 24 കാരറ്റ് സ്വര്‍ണമാണ്. ഇന്ന് ലഭ്യമായതില്‍ ഏറ്റവും മികച്ച വജ്രം. കളിയെ മനസിലാക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അപാരമാണ്.

Aakash Chopra highlights reasons behind Mumbai Indians domination in IPL

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ വിജയരഹസ്യം തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. കഴിവുറ്റ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ് മുംബൈയുടെ പ്രധാന ശക്തിയെന്ന് ആകാശ് ചോപ്ര പറഞ്ഞു.  രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയും ക്രണാല്‍ പാണ്ഡ്യയും ജസപ്ര്തീ ബുമ്രയും രാഹുല്‍ ചാഹറുമെല്ലാം അടങ്ങുന്ന മുംബൈയുടെ ഇന്ത്യന്‍ താരങ്ങളെല്ലാം സ്വന്തം നിലയില്‍ മത്സരം ജയിപ്പിക്കാന്‍ കഴിയുന്നവരാണ്.

ഇവരെല്ലാം നൂറുശതമാനം പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നവരുമാണ്. ഐപിഎല്ലില്‍ മറ്റേത് ടീമിനാണ് ഇത്രയും കരുത്തുറ്റ ഇന്ത്യന്‍ താരനിരയുള്ളതെന്നും ചോപ്ര ഫേസ്ബുക്കില്‍ ചോദിച്ചു. ഇത്രയും കഴിവുറ്റ താരനിരയെ നിങ്ങള്‍ക്ക് മറ്റെവിടെയും കാണാനാവില്ല. കാരണം രോഹിത്തിനെ പോലൊരു ബാറ്റ്സ്മാനെയോ ബുമ്രയെ പോലൊരു ബൗളറെയോ ഹര്‍ദ്ദിക്കിനെ പോലൊരു ഓള്‍ റൗണ്ടറെയോ മറ്റെവിടെയാണ് നിങ്ങള്‍ക്ക് കിട്ടുക.

Aakash Chopra highlights reasons behind Mumbai Indians domination in IPL

മുംബൈയുടെ ഏറ്റവും വലിയ രണ്ടാമത്തെ കരുത്ത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയാണ്. അയാള്‍ 24 കാരറ്റ് സ്വര്‍ണമാണ്. ഇന്ന് ലഭ്യമായതില്‍ ഏറ്റവും മികച്ച വജ്രം. കളിയെ മനസിലാക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അപാരമാണ്. കളി എങ്ങോട്ടാണ് തിരിയുന്നതെന്ന് പക്ഷെ ഒരിക്കലും അദ്ദേഹത്തിന്‍റെ മുഖത്തു നിന്ന് നിങ്ങള്‍ക്ക് വായിച്ചെടുക്കാനാവില്ല.

മുംബൈയുടെ വിജയത്തിന് പിന്നിലെ മൂന്നാമത്തെ കാരണം അവരുടെ ശക്തമായ ബൗളിംഗ് നിരയാണ്. ബുമ്രയും ബോള്‍ട്ടും കോള്‍ട്ടര്‍നൈലും അടങ്ങുന്ന ബൗളിംഗ് നിരക്ക് റബാദയും നോര്‍ജെയും അടങ്ങുന്ന ഡല്‍ഹിയുടെ ബൗളിംഗ് നിരയെപ്പോലും നിഷ്പ്രഭമാക്കാനാവുമെന്നും ചോപ്ര പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios