വോഡാഫോണ്‍ ഇന്ത്യ വിടുമോ? ഇന്ത്യന്‍ ടെലികോം മേഖലയെ കാത്തിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകളോ?
ഇന്ത്യന്‍ ടെലികോം മേഖലയില്‍ 30 ശതമാനം വിപണി വിഹിതമുളള കമ്പനിയാണ് വോഡാഫോണ്‍ -ഐഡിയ. വോഡാഫോണ്‍ -ഐഡിയ സംയുക്ത സംരംഭത്തില്‍ വോഡാഫോണിന് 45 ശതമാനം ഓഹരി വിഹിതവും ഉണ്ട്.
മുംബൈ: ഇന്ത്യന്‍ ടെലികോം മേഖലയിലെ പ്രമുഖരായ വോഡാഫോണ്‍ -ഐഡിയയില്‍ പ്രതിസന്ധി കനക്കുന്നു. ഇന്ത്യയിലെ വോഡാഫോണിന്‍റെ സ്ഥിതി ഗുരുതരമാണെന്ന സിഇഒ നിക്ക് റീഡിന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. ഇതിന് പിന്നാലെ വോഡാഫോണ്‍ ഇന്ത്യ വിടാന്‍ പോകുന്നതായുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ഇന്ത്യന്‍ ടെലികോം മേഖലയില്‍ 30 ശതമാനം വിപണി വിഹിതമുളള കമ്പനിയാണ് വോഡാഫോണ്‍ -ഐഡിയ. വോഡാഫോണ്‍ -ഐഡിയ സംയുക്ത സംരംഭത്തില്‍ വോഡാഫോണിന് 45 ശതമാനം ഓഹരി വിഹിതവും ഉണ്ട്. വോഡാഫോണ്‍ അവരുടെ ഇന്ത്യന്‍ സംരംഭം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ രാജ്യത്തെ ടെലികോം വ്യവസായത്തെ അത് വന്‍ പ്രതിസന്ധിയിലേക്കാകും അത് തള്ളിവിടുക.
"സര്‍ക്കാരിനോട് നിർദ്ദേശിച്ച പരിഹാരങ്ങൾ ലഭിച്ചില്ലെങ്കിൽ, സ്ഥിതി നിർണായകമാണ്. ഒരു ലിക്വിഡേഷൻ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇതിനെക്കാള്‍ വ്യക്തമായ ഒന്നും പറയാനാകില്ല." വോഡാഫോണ്‍ സിഇഒ പറഞ്ഞു. സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് വോഡാഫോണ്‍ കുടിശ്ശിക വരുത്തിയ 28,300 കോടി രൂപ സര്‍ക്കാരിന് നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതില്‍ സര്‍ക്കാരിനോട് കമ്പനി ഇളവുകള്‍ ചോദിച്ചതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഒരാളാണ് വോഡഫോൺ. 2007 നും 2012 നും ഇടയിൽ ഹച്ച്, എസ്സാർ എന്നിവ വാങ്ങാൻ 17 ബില്യൺ ഡോളർ ചെലവഴിച്ചു. ഇത്രയും വലിയ നിക്ഷേപകൻ ഷോപ്പുകള്‍ അടയ്ക്കുന്നതാണ് സമീപമാണെങ്കിൽ, നിക്ഷേപക സൗഹാർദ്ദ ഇന്ത്യ എങ്ങനെയാണെന്നതിന്റെ ഭയാനകമായ സൂചനയാണ് ഇത് നല്‍കുന്നത് റീഡ് ചൂണ്ടിക്കാണിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വോഡാഫോണ്‍ റീട്ടെയ്ല്‍ ഷോപ്പുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.