ഉൽപ്പാദനം ഉയർത്തി മാരുതി സുസുക്കി, നവംബറിൽ നിർമ്മിച്ചത് 15,0221 യൂണിറ്റുകൾ

വാഗൺ ആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ എന്നിവ 85118 എണ്ണം നിർമ്മിച്ചു. 

maruti suzuki production hike

മുംബൈ: നവംബർ മാസത്തിൽ മൊത്ത വാഹന ഉൽപ്പാദനത്തിൽ 5.91 ശതമാനം വളർച്ച നേടി മാരുതി സുസുക്കി ഇന്ത്യ. 150221 വാഹനങ്ങളാണ് നിർമ്മിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ 141834 കാറുകളാണ് കമ്പനി നിർമ്മിച്ചത്.

പാസഞ്ചർ വാഹനങ്ങളുടെ എണ്ണം 146577 ആണ്. കഴിഞ്ഞ വർഷം നവംബറിൽ 139084 ആയിരുന്നു ഉൽപ്പാദനം. 5.38 ശതമാനമാണ് വളർച്ച. ആൾട്ടോ കാറുകളും എസ് പ്രസോ കാറുകളും കൂടി 24,336 എണ്ണമാണ് നിർമ്മിച്ചത്. 

വാഗൺ ആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ എന്നിവ 85118 എണ്ണം നിർമ്മിച്ചു. കഴിഞ്ഞ വർഷം ഇതേ കാലത്ത് 78133 എണ്ണമാണ് നിർമ്മിച്ചത്. 8.93 ശതമാനമാണ് വർധന.

ജിപ്സി, എർടിഗ, എസ് ക്രോസ്, വിതാര ബ്രസ, എക്സ്എൽ 6 എന്നിവയുടെ ഉൽപ്പാദനത്തിൽ 9.07 ശതമാനം ഇടിവുണ്ടായി. 2019 നവംബറിൽ 27187 കാറുകൾ നിർമ്മിച്ച സ്ഥാനത്ത് ഇക്കുറി 24719 എണ്ണമേ നിർമ്മിക്കാനായുള്ളൂ. 

Latest Videos
Follow Us:
Download App:
  • android
  • ios