ജെന്‍ റോബോട്ടിക്സിന്‍റെ 'മിഷന്‍ റോബോഹോള്‍' തുടങ്ങി, ലക്ഷ്യം കേരളവും തമിഴ്നാടും
സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ സജി ഗോപിനാഥ് ടെക്നോപാര്‍ക്കില്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്നാട്ടില്‍ ഇത് സമാപിക്കും.
തിരുവനന്തപുരം: മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ മനുഷ്യരെ ഒഴിവാക്കണമെന്നും ഇതിനായി പുത്തന്‍ സാങ്കേതികവിദ്യകള്‍ അവലംബിക്കണമെന്നുമുള്ള ആവശ്യങ്ങളുമുന്നയിച്ച് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ പിന്തുണയ്ക്കുന്ന ജെന്‍ റോബോട്ടിക്സ് ഇന്നവേഷന്‍സ് കേരളത്തിലും തമിഴ്നാട്ടിലും മിഷന്‍ റോബോഹോള്‍ എന്ന പേരില്‍ ബോധവല്‍കരണ ബൈക്ക് യാത്ര നടത്തുന്നു.
സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ സജി ഗോപിനാഥ് ടെക്നോപാര്‍ക്കില്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്നാട്ടില്‍ ഇത് സമാപിക്കും.
മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനായി ജെന്‍ റോബോട്ടിക്സ് രൂപം നല്‍കിയ ബാന്‍ഡിക്കൂട്ട് ലോകത്തിന്‍റെയാകെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത് പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്.