ഭാവിയിലേക്ക് കണ്ണുവെച്ച് എയർടെൽ; 5000 കോടിയുടെ നിക്ഷേപവുമായി മുന്നോട്ട്; ലക്ഷ്യം ഇത്

ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നെറ്റ്‌വര്‍ക്കാണ് നെക്‌സ്ട്ര ബൈ എയര്‍ടെലിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു

Airtel 5000 crore investment in data center business

കൊച്ചി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ (Indian Economy) ഭാവി വളർച്ചയിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് എയർടെൽ(Airtel). ഇതിനായി ഡാറ്റ സെന്റർ ബിസിനസ് (Data center business) വിപുലീകരിക്കാനാണ് കമ്പനിയുടെ ശ്രമം. 'നെക്‌സ്ട്ര ബൈ എയര്‍ടെല്‍' എന്ന പുതിയ ബ്രാന്റാണ് എയർടെൽ അവതരിപ്പിച്ചത്. രാജ്യത്തുടനീളം വളര്‍ന്നു വരുന്ന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ (Digital economy) ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഡാറ്റ സെന്റര്‍ നെറ്റ്‌വര്‍ക്ക് വിപുലമാക്കുന്നതിനുള്ള 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതി ടെലികോം കമ്പനി (Telecom company) പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നെറ്റ്‌വര്‍ക്കാണ് നെക്‌സ്ട്ര ബൈ എയര്‍ടെലിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവില്‍ ഇന്ത്യയിലുടനീളമായി 10 വലുതും 120 എഡ്ജ് ഡാറ്റ സെന്ററുകളും കമ്പനിക്കുണ്ട്. എയര്‍ടെലിന്റെ ആഗോള നെറ്റ്‌വര്‍ക്കുമായി ചേര്‍ന്ന് വന്‍കിട കമ്പ്യൂട്ടിങ് സെന്ററുകള്‍, വലിയ സംരംഭകര്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, എസ്എംഇകള്‍, സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്ക് സുരക്ഷിതവും വിപുലവുമായ പരിഹാരങ്ങള്‍ എയർടെൽ വാഗ്ദാനം ചെയ്യുന്നു.

ഡിജിറ്റൽ സാമ്പത്തിക രംഗത്തെ മുന്നേറ്റവും 5ജി സേവനങ്ങളുടെ കടന്നുവരവും ഭാവിയിൽ ഡാറ്റ സെന്റർ ബിസിനസിന് കൂടുതൽ അവസരമുണ്ടാക്കുമെന്നാണ് വിവരം. ഇന്ത്യന്‍ ഡാറ്റ സെന്റര്‍ വ്യവസായം 2023ഓടെ നിലവിലെ ശേഷിയില്‍ നിന്നും ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ ഇന്‍സ്റ്റോള്‍ഡ് കപ്പാസിറ്റിയായ 450 മെഗാവാട്ട് ഏകദേശം 1074 മെഗാവാട്ടായി ഉയരും. ഈ സാഹചര്യത്തിൽ സെക്ടറിൽ നടത്തുന്ന നിക്ഷേപം ഭാവിയിലേക്ക് ഉപകാരപ്പെടുമെന്ന കണക്കുകൂട്ടലിലാണ് എയർടെൽ.
 

Latest Videos
Follow Us:
Download App:
  • android
  • ios