ചാക്ക ഐ.ടി.ഐയിൽ പട്ടികവർഗ സംവരണ സീറ്റ് ഒഴിവ്; ബി.ടെക്, എം.ടെക് ഈവനിങ് കോഴ്സ് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിങ് ഡിഗ്രി കോഴ്സിൽ 2022-2023 അധ്യയന വർഷത്തേക്ക് ബി.ടെക്, എം.ടെക് എൻജിനിയറിങ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 

seat vacancy in chacka ITI

തിരുവനന്തപുരം: ഗവ. ചാക്ക ഐ.ടി.ഐയിൽ വനിതാ വിഭാഗം പട്ടികവർഗ സംവരണ സീറ്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഇന്ന് (12.09.2022) 5ന് മുൻപ് സ്ഥാപനത്തിൽ നിന്നും അപേക്ഷ ഓഫ്‌ലൈനായി സ്വീകരിച്ച് അഡ്മിഷൻ നേടാവുന്നതാണ്. വിശദവിവരങ്ങൾക്ക് 0471-2502612 നമ്പരിൽ ബന്ധപ്പെടാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ബി.ടെക്, എം.ടെക് ഈവനിങ് കോഴ്സ് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിങ് ഡിഗ്രി കോഴ്സിൽ 2022-2023 അധ്യയന വർഷത്തേക്ക് ബി.ടെക്, എം.ടെക് എൻജിനിയറിങ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷന് എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ് (ബി.ടെക്), ബി.ടെക് സർട്ടിഫിക്കറ്റ് (എം.ടെക്), മാർക്ക് ഷീറ്റ്, എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആൻഡ് കോൺണ്ടാക്ട് സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം താഴെ പറയുന്ന തീയതികളിൽ തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം.

സെപ്റ്റംബർ 14ന് രണ്ട് മണിക്ക് ബി.ടെക് അഡ്മിഷൻ (മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്). 16ന് രണ്ട് മണിക്ക് എം.ടെക് അഡ്മിഷൻ (അപ്പ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (ഇസിഇ), ഇൻഡസ്സ്ട്രിയൽ എൻജിനിയറിങ് (എം.ഇ), പവർ സിസ്റ്റംസ് (ഇ.ഇ.ഇ), ജിയോടെക്നിക്കൽ എൻജിനിയറിങ്). ഫോൺ: 9447411568.

സ്‌പെഷ്യൽ എഡ്യൂക്കേറ്റർ വാക്ക് ഇൻ ഇന്റർവ്യൂ
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴുവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് യോഗ്യത. ഉദ്യോഗാർഥികൾ സെപ്റ്റംബർ 13ന് രാവിലെ 9ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട് കിള്ളിപ്പാലം, തിരുവനന്തപുരം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471-2455590, 2455591.

Latest Videos
Follow Us:
Download App:
  • android
  • ios