സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സെപ്റ്റംബർ 12 മുതലാണ് അപേക്ഷ നടപടികൾ ആരംഭിക്കുന്നത്. പെർഫോമൻസ് അനലിസ്റ്റ്സിന്റെ 93 ഒഴിവുകളാണുള്ളത്.
ദില്ലി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 12 മുതലാണ് അപേക്ഷ നടപടികൾ ആരംഭിക്കുന്നത്. പെർഫോമൻസ് അനലിസ്റ്റ്സിന്റെ 93 ഒഴിവുകളാണുള്ളത്.
ഫിസിയോതെറാപ്പിസ്റ്റ് - 20
സ്ട്രെങ്ത് ആന്റ് കണ്ടീഷനിംഗ് എക്സ്പെർട്ട് - 20
ഫിസിയോളജിസ്റ്റ് - 10
സൈക്കോളജിസ്റ്റ് - 10
ബയോമെക്കാനിക്സ് -10
ന്യൂട്രീഷനിസ്റ്റ് -10
ആന്ത്രോപോമെട്രിസ്റ്റ് - 13
എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ. 40 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് //sportsauthorityofindia.gov.in/saijobs/. എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, ശമ്പളം, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയാനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഓണാഘോഷം: മാധ്യമപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ്
വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച വാര്‍ത്താ ചിത്രം, മികച്ച വീഡിയോ ചിത്രം എന്നിവയ്ക്കാണ് അവാര്‍ഡ്. വീഡിയോകൾ മൂന്ന് മിനുട്ടിൽ കൂടാൻ പാടുള്ളതല്ല. ഒരാൾക്ക് ഒരു എൻട്രി അയക്കാം. സെപ്തംബർ രണ്ടിനും 11 നുമിടയിൽ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയിരിക്കണം.
ഏഴാം തീയതി മുതൽ എൻട്രികൾ അയക്കാം. മൊമെന്റോയും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് 12 മണി വരെ ലഭിക്കുന്ന എന്‍ട്രികള്‍ അവാര്‍ഡിനായി പരിഗണിക്കും. അതിനുശേഷം ലഭിക്കുന്നവ പരിഗണിക്കുന്നതല്ല. ദൃശ്യമാധ്യമങ്ങളിലെ വീഡിയോ സ്റ്റോറികളുടെയും വീഡിയോകളുടേയും ലിങ്കുകളും അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താ കട്ടിംഗ്കളും വാര്‍ത്താ ചിത്രങ്ങളും onammediaaward2022@gmail.com എന്ന ഇ-മെയിൽ അഡ്രസിലേക്ക് അയക്കാവുന്നതാണ്. ബയോഡാറ്റ, മാധ്യമ സ്ഥാപനത്തിലെ ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം എന്നിവ ഉള്‍പ്പെടെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.