NEET Admit Card 2022 : നീറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് ഇന്ന് പ്രസിദ്ധീകരിച്ചേക്കും; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

ജൂലൈ 17ന് ആണ് നീറ്റ് യുജി പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

NEET Admit Card 2022 likely publish today

ദില്ലി: നീറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് (NEET Exam Admit Card) ഇന്ന് പ്രസിദ്ധീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഉച്ചയ്ക്ക് 12 മണിക്ക് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈംസ് നൗ റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 17ന് ആണ് നീറ്റ് യുജി പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 18 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in സന്ദർശിക്കുക.
‘NEET UG 2022 അഡ്മിറ്റ് കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപേക്ഷകന്റെ പോർട്ടലിൽ ലോഗിൻ ചെയ്യുക.
അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും
അഡ്മിറ്റ് കാർഡിൽ പറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ പരിശോധിക്കുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

 

 

Latest Videos
Follow Us:
Download App:
  • android
  • ios