UPSC CSE| പ്രൊഫഷൻ സിവിൽ സർവ്വീസ്, പാഷൻ ഭരതനാട്യം; നർത്തകിയായ ഐഐഎസ് ഉദ്യോ​ഗസ്ഥ

ഭരതനാട്യത്തിന്റെ അടിസ്ഥാനപാഠങ്ങൾ ​ഗുരുവിൽ നിന്ന ഹൃദിസ്ഥമാക്കിയ കവിത വളരെപെട്ടെന്ന് തന്നെ നൃത്തത്തെ സ്നേഹിക്കാൻ ആരംഭിച്ചു. പ്രൊഫഷനിൽ അച്ഛന്റെ പാത പിന്തുടരാനാണ് കവിത ആ​ഗ്രഹിച്ചത്. 

kavitha ramu bharatnatyam dancer and civil servant

കലയോട് (Art) ആഭിമുഖ്യമുള്ളവരും കലാപരമായി കഴിവുള്ളവരും എല്ലാ തൊഴിൽ മേഖലകളിലുമുണ്ടാകും. എന്നാൽ പാഷനും പ്രൊഫഷനും ഒരുമിച്ച് കൊണ്ടു പോകുന്നവർ അപൂർവ്വമായിരിക്കും. ഔദ്യോ​ഗിക രം​ഗത്തെ തിരക്ക് തന്നെ കാരണം. മികച്ച ഭരതനാട്യം നർത്തകിയും (bharatnatyam dancer) സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥയുമായ (Civil Servant) വ്യക്തിയാണ് കവിത രാമു ഐഎഎസ് (Kavitha Ramu IAS). സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥരിൽ അപൂർവ്വമായിട്ടേ ഇത്തരം വ്യക്തിത്വങ്ങളെ കാണാൻ സാധിക്കൂ. നാലാം വയസ്സിൽ‌ നൃത്ത പഠനം ആരംഭിച്ച കവിത ഇതുവരെ 600ലധികം വേദികൾ പിന്നിട്ടു കഴിഞ്ഞു. 

നാലാമത്തെ വയസ്സിൽ അമ്മയാണ് കവിതയെ ​ഗുരു നീല കൃഷ്ണമൂർത്തിയുടെ പക്കൽ ഭരതനാട്യം പഠിക്കാനയച്ചത്. ഭരതനാട്യത്തിന്റെ അടിസ്ഥാനപാഠങ്ങൾ ​ഗുരുവിൽ നിന്ന ഹൃദിസ്ഥമാക്കിയ കവിത വളരെപെട്ടെന്ന് തന്നെ നൃത്തത്തെ സ്നേഹിക്കാൻ ആരംഭിച്ചു. പ്രൊഫഷനിൽ അച്ഛന്റെ പാത പിന്തുടരാനാണ് കവിത ആ​ഗ്രഹിച്ചത്. ഐഎഎസ് ഉദ്യോ​ഗസ്ഥനായിരുന്നു കവിതയുടെ അച്ഛൻ. അച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കവിത ഐഐഎസ് തെരഞ്ഞെടുത്തത്. ഒരേ സമയം യുപിഎസ്‍സി പരീക്ഷയിൽ മികച്ച വിജയം നേടുക മാത്രമല്ല, മികച്ച ഭരതനാട്യം നർത്തകി എന്ന പേരും സ്വന്തമാക്കാൻ കവിതക്ക് സാധിച്ചു. 

എട്ടാമത്തെ വയസ്സിൽ 1981ലെ വേൾഡ് തമിഴ് കോൺഫറൻസിൽ നൃത്തം അവതരിപ്പിക്കാൻ കവിതക്ക് സാധിച്ചു. മൂന്ന് പതിറ്റാണ്ടായി ഭരതനാട്യ രം​ഗത്ത് സജീവമായ കവിത ഇതിനോടകം 600 ലധികം വേദികളിൽ നൃത്തം അവതരിപ്പിച്ചു. കുട്ടിക്കാലം മുതൽ ഐഎഎസ് ഉദ്യോ​ഗസ്ഥയാകാനായിരുന്നു ആ​ഗ്രഹം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന സമയത്താണ് യുപിഎസ് സ പരീക്ഷക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചത്. ബിരുദാനന്തര ബിരുദത്തിൽ കോളേജിലെ ടോപ്പറായിരുന്നു കവിത രാമു.

ചെന്നൈ സിവിൽ സപ്ലൈസ് ആന്റ്  കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണറായും വെല്ലൂരിലെ റെവന്യൂ ഡിവിഷണൽ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ സംയോജിത ശിശു വികസന പദ്ധതിയുടെ ഡയറക്ടറാണ് കവിത രാമു.

Latest Videos
Follow Us:
Download App:
  • android
  • ios