NISH Vacancies : സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്: നിഷിൽ വിവിധ ഒഴിവുകള്‍
നിഷ്-ല്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി, നാഷണല്‍ സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ഹെല്‍ത്ത് ടെക്നോളജി പ്രോജക്ടുകളിലേക്കാണ് നിയമനം.
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (NISH) (നിഷ്) ലീഡ് പ്രോജക്ട് സയന്‍റിസ്റ്റ്, പ്രോജക്ട് സയന്‍റിസ്റ്റ്, ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ ഫെല്ലോ, റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍/ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, സീനിയര്‍ എഞ്ചിനീയര്‍ ഒഴിവുകളിലേക്ക് (apply now) അപേക്ഷ ക്ഷണിച്ചു. നിഷ്-ല്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി, നാഷണല്‍ സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ഹെല്‍ത്ത് ടെക്നോളജി പ്രോജക്ടുകളിലേക്കാണ് നിയമനം. അവസാന തിയതി ജൂണ്‍ 13. വിശദവിവരങ്ങള്‍ക്ക് : http://nish.ac.in/others/career വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മതവിദ്വേഷ പ്രസംഗം: പി സി ജോർജ് പൂജപ്പുര ജയിലിൽ, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം വികസിപ്പിക്കാൻ ഏറ്റവും നൂതനമായ രീതിയിലുള്ള പ്രവർത്തനങ്ങളും ഗവേഷണങ്ങൾക്കുമാണ് നിഷ് നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് സെന്റർ ഫോർ റിസർച്ച് ഇൻ കമ്യൂണിക്കേഷൻ സയൻസസ് (സിആർസിഎസ്) സംവിധാനം നിഷ് നടപ്പിലാക്കുന്നത്. ആശയവിനിമയ തകരാറുകൾ നേരിടുന്ന വ്യക്തികളെ സമൂഹത്തിൽ സജീവമായി ഇടപെടാൻ പ്രാപ്തരാക്കുന്നതിനായുള്ള ഗവേഷണങ്ങൾ, ചികിത്സ രീതികളുടെ വികസനം തുടങ്ങിയവ വിവിധ റിസർച്ച് ലാബുകളുൾപ്പെടെ തയാറാകുന്ന സിആർസിഎസ് സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ ചുവടുവയ്പ്പാണെന്നു സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഭിന്നശേഷിക്കാർക്കു ലൈബ്രറി വിഭവ, വിവര സഞ്ചയം പ്രാപ്യമാക്കുന്ന പദ്ധതിയാണ് ബാരിയർ ഫ്രീ എൻവയോൺമെന്റ്. കേന്ദ്രസർക്കാരിന്റെ കൂടി ധനസഹായത്തോടുകൂടിയുള്ള പദ്ധതിയിലൂടെ ഏവർക്കും തടസങ്ങളില്ലാതെ വിജ്ഞാനം ലഭ്യമാക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ഭാര്യയുടെ ഗാർഹിക പീഡനം, സ്കൂൾ പ്രിൻസിപ്പാളിന് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഇന്ദ്രിയാധിഷ്ഠിതമായ പഠന രീതികൾ ഉൾപ്പെടുത്തിയ സംവിധാനമാണ് നിഷ് അവതരിപ്പിക്കുന്ന സെൻസറി പാർക്ക്. രണ്ടു മുതൽ 12 വയസുവരെ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഈ ആക്‌സസിബിൾ പാർക്കുകളുടെ രൂപകൽപ്പന. സംസ്ഥാനത്ത് ഭിന്നശേഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ഒരു ഉപദേശക തലത്തിൽ പ്രവർത്തിക്കുന്നതിന് വേണ്ടി സെൽ രൂപീകരിക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രൊഫഷണൽ വൈദഗ്ധ്യമുള്ളവർ അടങ്ങിയ ഈ സെൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.