keltron courses| കെൽട്രോണിൽ ഐ.ടി തൊഴിൽ പരിശീലനം, തൊഴിൽ നൈപുണ്യ വികസന കോഴ്‌സ്

ബി.ടെക്, എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

IT skill training course keltron

തിരുവനന്തപുരം: ബി.ടെക്, എം.ടെക് (Btech and M tech graduates) ബിരുദധാരികളെ ഐ.ടി മേഖലകളിൽ (IT Sector) തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ (Keltron) ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020, 2021 വർഷത്തിൽ എം.സി.എ /ബി.ടെക് /എം.ടെക് പാസായ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ C++ / C# DotNet / ജാവ ഫുൾ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് / ആൻഡ്രോയിഡ് ജാവ / ഹാർഡ്‌വെയർ ടെസ്റ്റിങ് ആൻഡ് വാലിഡേഷൻ / സോഫ്റ്റ്‌വെയർ ടെസ്റ്റിങ് തുടങ്ങിയവയിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിൽ സിറിയൻ ചർച്ച് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററുമായോ 7356789991, 9895185851 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.

തൊഴിൽ നൈപുണ്യ വികസന കോഴ്‌സ്
കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ & ഡെവലപ്‌മെന്റസ്, ഐ.ഒ.റ്റി, പൈത്തൺ, ജാവ, പി.എച്ച്.പി എന്നിവയാണ് കോഴ്‌സുകൾ. പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ 15 നകം നൽകണം. വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154.
 

Latest Videos
Follow Us:
Download App:
  • android
  • ios