കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; മറ്റ് പ്രധാന വാർത്തകളും അറിയാം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

calicut university latest news updates sts

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 27-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക.

ബി.എഡ്. പ്രവേശനം - അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2023 വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ് & ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 23-ന് വൈകീട്ട് 5 മണി വരെ നീട്ടി. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ - 0494 2407016, 2660600 

ബി.പി.എഡ്. പ്രവേശന പരീക്ഷ
2023-24 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ സെന്ററുകളിലെ ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലെ ബി.പി.എഡ്., ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷക്ക് 17-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017.

പരീക്ഷ മാറ്റി
ജൂണ്‍ 21-ന് തുടങ്ങാനിരുന്ന സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി.

പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എസ് സി. ബയോകെമിസ്ട്രി, മൈക്രോ ബയോളജി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios