കേന്ദ്ര ബജറ്റ് 2022 : തെരഞ്ഞെടുപ്പും, കൊവിഡും: ജനപ്രിയ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് വിദഗ്ദ്ധർ

കൊവിഡ് കാലത്ത് സാധാരണമായി മാറിയ വർക്ക് അറ്റ് ഹോം രീതിക്ക് അലവൻസുകൾ അനുവദിക്കുമെന്ന വാർത്തകൾ നേരത്തെ മുതലുണ്ടായിരുന്നു

Union Budget experts expects popular budget this time

ദില്ലി: കേന്ദ്ര ബജറ്റ് 2022 നാളെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾക്കാണ് രാജ്യം കാതോർത്തിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും കൊവിഡിന്റെ പ്രയാസത്തിൽ ജനം പൊറുതിമുട്ടുകയും ചെയ്ത സാഹചര്യത്തിൽ ജനത്തെ കൈയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

ആദായ നികുതി പരിധി വർധിപ്പിക്കുന്നതടക്കം മധ്യവർഗ്ഗത്തെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. കൊവിഡ് പരിഗണിച്ച് വർക്ക് അറ്റ് ഹോം അലവൻസ് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മധ്യവർഗ്ഗത്തെ ലക്ഷ്യം വക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ ആദായ നികുതി സ്ലാബുകളിലെയും പരിധി അൻപതിനായിരം രൂപ വരെയെങ്കിലും ഉയർത്തിയേക്കും. 

കൊവിഡ് കാലത്ത് സാധാരണമായി മാറിയ വർക്ക് അറ്റ് ഹോം രീതിക്ക് അലവൻസുകൾ അനുവദിക്കുമെന്ന വാർത്തകൾ നേരത്തെ മുതലുണ്ടായിരുന്നു. ജോലി ഓഫീസുകളിൽ നിന്ന് വീട്ടിലേക്ക് മാറിയതോടെ അധികച്ചിലവായി വരുന്ന ഇന്റർനെറ്റ് , വൈദ്യുതി ചാർജ് തുടങ്ങിയവക്ക് നികുതി ഇളവ് നൽകുന്നതാണ് വർക്ക് അറ്റ് ഹോം അലവൻസ്. ഇതിന് പുറമേ,വീട് വാടക, മെയിന്റനൻസ് എന്നിവയ്ക്കും അലവൻസ് ആവശ്യപ്പെടുന്നവരുണ്ട്.

കൊവിഡ് കാലത്തെ കുട്ടികളുടെ പഠനച്ചെലവിനും, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ചിലവിടുന്ന പണത്തിനും അലവൻസ് പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കുകളിൽ വായ്പ തിരിച്ചടവ് പ്രതീക്ഷിച്ച പോലെ നടക്കാത്തതിനാൽ കൂടുതൽ വായ്പകൾ നൽകുന്നതിൽ ബജറ്റിൽ നിയന്ത്രണം കൊണ്ടുവന്നേക്കും.പഞ്ചാബ് ഉൾപ്പെടെ കർഷകർ ഏറെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെര‍ഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കാർഷിക മേഖലക്ക് കൂടുതൽ പണം അനുവദിക്കാനും സാധ്യതയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios