Budget 2022: സാധാരണക്കാരെ കളിയാക്കുന്ന ബജറ്റെന്ന് തോമസ് ഐസക്; തൊഴിലുറപ്പ് വിഹിതം വർധിപ്പിച്ചു എന്ന വാദം തള്ളി

 ഇതുപോലെ ജനങ്ങളെ അവഗണിച്ച ബജറ്റ് ചുരുക്കമാണെന്ന് പറഞ്ഞ തോമസ് ഐസക്, തൊഴിലുറപ്പ് വിഹിതം വർധിപ്പിച്ചു എന്ന വാദം തള്ളി. 
 

union budget 2022 thomas Isaac reaction

തിരുവനന്തപുരം: കേന്ദ്രബജറ്റ് (Union Budget 2022)  സാധാരണക്കാരെ കളിയാക്കുന്നതാണെന്ന് മുൻ സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക് (T M Thomas Isaac) .  ഇതുപോലെ ജനങ്ങളെ അവഗണിച്ച ബജറ്റ് ചുരുക്കമാണെന്ന് പറഞ്ഞ തോമസ് ഐസക്, തൊഴിലുറപ്പ് വിഹിതം വർധിപ്പിച്ചു എന്ന വാദം തള്ളി. 

കഴിഞ്ഞ വർഷം 98,000 കോടി ആയിരുന്നു റിവൈസ്ഡ് എസ്റ്റിമേറ്റ്. ഈ വർഷം അത് 73,000 കോടിയായി. കാർഷിക അടങ്കൽ കഴിഞ്ഞ വർഷം 5.74 ലക്ഷം കോടിയായിരുന്നു. ഈ വർഷം 4.63 കോടിയായി. വിഹിതത്തിൽ 29% കുറവ് വന്നു.  ആരോഗ്യമേഖലയ്ക്ക് 86,000 കോടിയാണ് കഴിഞ്ഞ വർഷം അനുവദിച്ചത്. ഈ വർഷവും 86,000 കോടി തന്നെയാണ്. 

Read Also: ഡിജിറ്റൽ സർവ്വകലാശാല ലക്ഷ്യമാക്കുന്നത് ലോകോത്തര നിലവാരമുള്ള സാർവ്വത്രിക വിദ്യാഭ്യാസം: നിർമ്മല സീതാരാമൻ

വിഹിതം കൂട്ടിയത് വിദ്യാഭ്യാസ മേഖലയ്ക്ക് മാത്രമാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി ഇല്ല. സ്വത്ത് എല്ലാം അതിസമ്പന്നരുടെ കയ്യിലാണ്. 
സാമ്പത്തിക അസമത്വത്തിന് ഈ ബജറ്റ് പരിഹാരം അല്ല.  കേരളത്തിൽ ജി.എസ്.ടി വരുമാനം ഉയർന്നിട്ടുണ്ട്. ഐ.ജി.എസ്.ടി പ്രതീക്ഷയ്ക്ക് അനുസരിച്ചല്ല വരുന്നത്. പുറത്തു നിന്നു ചരക്ക് വരുമ്പോൾ കേരളത്തിൽ ചോർച്ച വരുന്നു. ഇക്കാര്യം  ജി.എസ്.ടി വകുപ്പ് പരിശോധിക്കുന്നുണ്ടാകും. Wealth tax എന്നത് ആലോചിക്കേണ്ടിയിരുന്നു. 

എൽ.ഐ.സി വിൽക്കാൻ ശ്രമിച്ചാൽ കർഷക സമരത്തേക്കാൾ വലിയ സമരം ഉണ്ടാകും. ബോണസ് ഇല്ലാതാവുന്ന കാര്യം പോളിസി ഉടമകൾ അറിഞ്ഞിട്ടില്ല.  അത്ര വേഗം എൽ.ഐ.സി സ്വകാര്യവൽക്കരണം നടപ്പാകാൻ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. 

Read Also: 'സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുന്നത്', കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി

കെ റെയിലിൽ വി മുരളീധരന് മറുപടി നൽകാനും തോമസ് ഐസക് മറന്നില്ല. പദ്ധതികൾക്ക് തുക നീക്കിവെക്കുന്നത് എങ്ങനെ എന്ന് അറിയാത്ത ആളാണ് വി മുരളീധരൻ. ഓരോ പദ്ധതിക്കും പ്രത്യേകം പണം വെയ്ക്കുന്ന പതിവ് ഇല്ലെന്നും ഐസക് പറഞ്ഞു. 

Read Also: കേന്ദ്ര ബജറ്റ് നിരാശജനകം, ജനജീവിതം ദുസഹമാക്കുന്നതെന്നും വി ഡി സതീശൻ

Latest Videos
Follow Us:
Download App:
  • android
  • ios